‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കോഴിക്കോടുനിന്ന് ദുബായിലേക്കുളള എയർ ഇന്ത്യ സർവ്വീസുകൾ നിർത്തുകയും പകരം സംവിധാനം ഏർപ്പെടുത്താതിരിക്കുകയും ചെയ്യുന്നത് പ്രവാസികളുടെ ദുരിതമേറ്റുമെന്ന് നിഗമനം. പ്രവാസി സംഘടനകളും പ്രതിനിധികളും എയർ ഇന്ത്യ നീക്കത്തിനെതിരേ പ്രതികരണവുമായി രംഗത്തെത്തി.
സീറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നത്...
സൗദി അറേബ്യയിൽ പുതിയ ദേശീയ വിമാനക്കമ്പനി സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാനും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാൻ. പിഐഎഫ് ഉടമസ്ഥതയിലുള്ള കമ്പനിയായിരിക്കും സ്ഥാപിക്കുകയെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട്...
കോഴിക്കോട് - ദമാം എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിന്തിരമായി തിരിച്ചിറക്കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിൽ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്.യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
കരിപ്പൂർ വിമാനത്താവളത്തിൽ...
റൺവേ റീകാർപറ്റിങ് പ്രവൃത്തിയുടെ ഭാഗമായി കരിപ്പൂർ വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം. ജനുവരി 15 ഞായറാഴ്ച മുതല്‍ ആറ് മാസത്തേക്ക് പകല്‍ സമയങ്ങളില്‍ റണ്‍വെ അടച്ചിടും. ഇതോടെ വിമാന സർവീസുകൾ പുനഃക്രമീകരിച്ചു. രാവിലെ പത്തുമണി...
സൗദിയിലെ എല്ലാ വിമാനങ്ങളിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ നീക്കം. സൗദിയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത് സംബന്ധിച്ച കരാര്‍ നടപടികൾ പൂര്‍ത്തിയായി. എസ്ടിസിയും സ്കൗ ഫൈവ് അറേബ്യയും തമ്മിലാണ് ധാരണാ...
ഭാരത സർക്കസ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുബായിലെത്തിയ നടന് ഷൈന്‍ ടോം ചാക്കോയാണ് വിമാനയാത്രയുടെ പേരില്‍ വിവാദത്തില്‍ കുടുങ്ങിയത്. മടക്ക യാത്രക്കിടെ ദുബായ് വിമാനത്താവളത്തില്‍ വിമാനത്തിന്റെ കോക്പിറ്റില്‍ കയറപ്പറ്റാനുളള നടന്റെ ശ്രമമാണ്...