‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ചെന്നൈ വിമാനത്താവളം അടച്ചിരുന്നു, അതിനാൽ തന്നെ യുഎഇയിൽ നിന്ന് ചെന്നൈയിലേക്കുള്ള ഒന്നിലധികം വിമാനങ്ങൾ തിങ്കളാഴ്ച റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
ഇന്ന് (ഡിസംബർ 4 ന്) സർവ്വീസ്...
ആകാശത്തുവെച്ച് ദമ്പതികളുടെ കുടുംബകലഹം. പിന്നാലെ വിമാനം അടിയന്തരമായി ഇറക്കി. സ്വിറ്റ്സർലൻഡിലെ മ്യൂണിച്ചിൽ നിന്നും ബാങ്കോക്കിലേക്ക് പോയ വിമാനമാണ് യാത്രക്കാരുടെ മോശം പെരുമാറ്റത്തെത്തുടർന്ന് ഡൽഹിയിൽ ഇറക്കിയത്.
ലുഫ്താൻസ എയർവേഴ്സ് ആണ് അടിയന്തരമായി നിലത്തിറക്കിയത്. വിമാനം പുറപ്പെട്ടതിനു...
വാണിജ്യ പൈലറ്റ് ലൈസൻസുകളുടെ കാലാവധി 10 വർഷത്തേക്ക് നീട്ടി വ്യോമയാന മന്ത്രാലയം. ഇതുവരെ അഞ്ച് വർഷമായിരുന്നു വാണിജ്യ പൈലറ്റ് ലൈസൻസിന്റെ കാലാവധി.ആ കാലാവധി കഴിഞ്ഞാൽ പുതുക്കണമെന്നായിരുന്നു നിയമം. 1937ലെ എയർക്രാഫ്റ്റ് ചട്ടങ്ങളിൽ ഭേദഗതി...
കൊച്ചി - ദുബായ് സ്പൈസ് ജെറ്റ് വിമാനം പുറപ്പെടാൻ വൈകിയതിനേത്തുടർന്ന് യാത്രക്കാർ പ്രകോപിതരായി. പിൻചക്രം പൊട്ടിയതിനേത്തുടർന്നാണ് സ്പൈസ് ജെറ്റ് വിമാനം പുറപ്പെടാൻ വൈകിയത്. വിമാനം മണിക്കൂറുകളോളം വൈകിയതോടെ യാത്രക്കാർ പ്രകോപിതരാകുകയും പ്രതിഷേധിക്കുകയും ചെയ്തു....
500 പുതിയ വിമാനങ്ങൾ കൂടി വാങ്ങാൻ പദ്ധതിയിട്ട് ഇൻഡിഗോ. എയർബസിൽ നിന്നാണ് കമ്പനി 500 വിമാനങ്ങൾ കൂടി വാങ്ങാൻ കരാർ ഉറപ്പിച്ചത്. എ320 വിഭാഗത്തിലുള്ള വിമാനങ്ങളാണ് ഇൻഡിഗോ വാങ്ങാൻ തീരുമാനിച്ചതെന്ന് എയർബസ് മേധാവി...
സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനമായ റിയാദ് എയർ രാജ്യത്തിൻ്റെ തലസ്ഥാനത്തിന് മുകളിലൂടെ ആദ്യ പറക്കൽ പൂർത്തിയാക്കി.തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിയോടെ റിയാദിന് മുകളിലൂടെയാണ് റിയാദ് എയറിൻ്റെ ബോയിംഗ് 787...