‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: flight

spot_imgspot_img

സീറ്റ് ബെൽറ്റ് ധരിക്കാൻ നിർദേശിച്ച സഹയാത്രികന്റെ മൂക്കിൽ ഇടിച്ച് പരുക്കേൽപ്പിച്ചു; സംഭവം എയർ ഇന്ത്യ എക്സ്പ്രസിൽ

മറ്റൊരാൾക്ക് നന്മ വരണമെന്ന് ആ​ഗ്രഹിച്ച് ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും നമുക്ക് തന്നെ തിരിച്ചടിയാകാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസിൽ നടന്നത്. സീറ്റ് ബെൽറ്റ് ധരിക്കാൻ നിർദേശിച്ചതിന് യാത്രക്കാരൻ...

യുഎഇ സന്ദർശകർ ഒരേ എയർലൈനിൽ തന്നെ മടക്കയാത്രയും ബുക്കുചെയ്യണമെന്ന് മുന്നറിയിപ്പ്

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയിൽ എത്തുന്നവർ അതേ എയർലൈനിൽ തന്നെ മുന്നോട്ടുള്ള യാത്രകളും മടക്കയാത്രകളും ബുക്ക് ചെയ്യണമെന്ന് നിർദ്ദേശം. മറ്റ് വിമാനങ്ങളിൽ മടക്ക ടിക്കറ്റ് ബുക്ക് ചെയ്ത ചിലർക്ക് യാത്ര മുടങ്ങിയതായും...

വിമാനക്കമ്പനികൾ നിയമം കർശനമാക്കി; യുഎഇയിലേക്കുള്ള നിരവധി സന്ദർശക വിസക്കാരുടെ യാത്ര മുടങ്ങി

വിസിറ്റിങ് വിസയിൽ യുഎഇയിലേയ്ക്ക് പോകാൻ തയ്യാറെടുക്കുകയാണോ നിങ്ങൾ. എങ്കിൽ ഇനി യാത്രയ്ക്ക് മുമ്പ് കയ്യിൽ കരുതേണ്ട ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണെന്നല്ലേ. വിസ, മടക്ക യാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് അഥവാ താമസ വിവരങ്ങൾ,...

പറന്നുയരവെ വിമാനത്തിൽ അ​ഗ്നിബാധ; ബംഗളൂരു – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി നിലത്തിറക്കി

പറന്നുയർന്ന വിമാനത്തിൽ അ​ഗ്നിബാധ കണ്ടതിനേത്തുടർന്ന് അടിയന്തരമായി നിലത്തിറക്കി. ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്നുയർന്ന പൂണെ ബംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്‌സ്പ്രസിലാണ് തീ കണ്ടത്. ഐ.എക്‌സ് 1132 വിമാനത്തിന്റെ എൻജിനിലായിരുന്നു തീപ്പിടിത്തമുണ്ടായത്. ഇതോടെ വിമാനം...

കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ ഹജ്ജ് സംഘം മെയ് 9ന് മദീനയിലെത്തും; കേരളത്തിൽ നിന്നുള്ള ആദ്യവിമാനം 26ന്

സൗദിയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകർക്ക് നാളെ മുതൽ ഹജ്ജ് പെർമിറ്റുകൾ വിതരണം ചെയ്‌ത്‌ തുടങ്ങും. ഈ വർഷം 1,75,025 തീർത്ഥാടകരാണ് ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുക. ഇതിൽ 1,40,20 പേർ കേന്ദ്ര ഹജ്ജ് കമ്മിറ്റി...

അവസാന ടേക്ക് ഓഫ് ചെയ്ത് എയർ ഇന്ത്യയുടെ ബോയിംഗ് 747 ‘ക്വീൻ ഓഫ് ദി സ്‌കൈസ്’

എയർ ഇന്ത്യ ബോയിംഗ് 747 സ‍ർവീസുകൾ അവസാനിപ്പിച്ചു. മുബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്തർദേശീയ വിമാനത്താവളത്തിൽ നിന്നാണ് എയർ ഇന്ത്യയുടെ ജംപോ ജെറ്റ് വിമാനം അവസാന ടേക്ക് ഓഫ് നടത്തിയത്. അന്തർദേശീയമായുള്ള ദീർഘദൂര സർവ്വീസുകൾക്കായിരുന്നു...