‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ക്രൗഡ്‌സ്ട്രൈക്ക് തകരാറിനേത്തുടർന്ന് ആഗോള തലത്തിൽ സൈബർ ഇടപാടുകൾ സ്തംഭിച്ചത് യുഎഇയെയും സാരമായി ബാധിച്ചു. വിമാനത്താവളങ്ങൾ, എയർലൈനുകൾ, റീട്ടെയിലർമാർ, ഐടി മേഖല, ലോകമെമ്പാടുമുള്ള മറ്റ് വ്യവസായങ്ങൾ എന്നിവയിലുടനീളമുള്ള പ്രവർത്തനങ്ങൾ തടസപ്പെട്ടിരുന്നു. സൈബർ തകരാറിനെ തുടർന്ന്...
പ്രവാസി മലയാളികളുടെ ഏറെകാലത്തെ സ്വപ്നമായ എയർ കേരളക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രവർത്തനാനുമതി ലഭ്യമായി. പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ ഏവിയേഷനുമായി ചേർന്ന് 2025 മുതൽ സർവിസ് നടത്താനാണ് തീരുമാനം. ദുബായിൽ നടത്തിയ...
അനിശ്ചിതത്വവും ആകസ്കമികതയും നിറഞ്ഞതാണ് പ്രവാസികളുടെ ജീവിതം. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ മെൽബണിൽനിന്നും നാട്ടിലേക്ക് തിരിച്ച ഇന്ത്യക്കാരി മൻപ്രീത് കൌറിൻ്റെ കഥ വെത്യസ്തമല്ല. നാലുവർഷത്തിന് ശേഷം മാതാപിതാക്കളെകാണാൻ നാട്ടിലേക്ക് തിരിച്ച യുവതി വിമാനത്തിനുളളിൽ കുഴഞ്ഞുവീണു...
വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. കയ്റോയിൽ നിന്ന് തായിഫിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനത്തിന്റെ പൈലറ്റായ ക്യാപ്റ്റൻ ഹസൻ യൂസുഫ് അദസ് മരിച്ചത്. തുടർന്ന് കോ-പൈലറ്റ് വിമാനം ജിദ്ദയിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു.
കയ്റോയിൽ നിന്ന്...
കുവൈത്ത് ദുരന്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. വ്യോമസേനയുടെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. അല്പസമയം വിമാനത്താവളത്തിൽ പൊതുദർശനത്തിന് വെച്ചശേഷം മൃതദേഹങ്ങൾ ആംബുലൻസിൽ...
മറ്റൊരാൾക്ക് നന്മ വരണമെന്ന് ആഗ്രഹിച്ച് ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും നമുക്ക് തന്നെ തിരിച്ചടിയാകാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസിൽ നടന്നത്. സീറ്റ് ബെൽറ്റ് ധരിക്കാൻ നിർദേശിച്ചതിന് യാത്രക്കാരൻ...