‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് പാതിവഴിയിൽ പൈലറ്റുമാർ ഇറങ്ങിപ്പോയതോടെ എയർ ഇന്ത്യ യാത്രക്കാർ വലഞ്ഞു. പാരിസിൽ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ജയ്പുരില്‍ യാത്ര അവസാനിപ്പിച്ചതാണ് യാത്രക്കാരെ വലച്ചത്....
റിയാദിൽ നിന്നുള്ള ഇൻഡിഗോ വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കി. റിയാദിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനമാണ് മസ്കത്തിൽ ഇറക്കിയത്. സുരക്ഷാ മുന്നറിയിപ്പിനേത്തുടർന്നാണ് നടപടി.
ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. ഇൻഡിഗോയുടെ 6E 74 വിമാനമാണ് സുരക്ഷ മുന്നറിയിപ്പിനെ...
ദേഹാസ്വാസ്ഥ്യം മൂലം ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ മരിച്ചു. തുടർന്ന് വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ് നടത്തി. എയർബസ് എ 350 എന്ന വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
ഇൽസെഹിൻ പെഹ്ലിവാൻ (59) എന്ന...
കൊച്ചി - ദുബായ് സ്പൈസ് ജെറ്റ് വിമാനം വൈകിപ്പറന്നത് 18ലധികം മണിക്കൂർ. തിങ്കളാഴ്‌ച രാത്രി 11.30ന് കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് പോകേണ്ട വിമാനമാണ് വൈകിയത്. യന്ത്രത്തകരാറിനെ തുടർന്നാണ് വിമാനം വൈകിയതെന്ന് എയർലൈൻ അധികൃതർ...
യു.എ.ഇയിലെ വേനൽ അവധിക്കാലം അവസാനിക്കുന്നതിനും സ്കൂളുകൾ തുറക്കുന്നതിനും ഇനി ദിവസങ്ങൾ മാത്രം. സ്വദേശത്തേക്ക് മടങ്ങിയ കുട്ടികളും രക്ഷിതാക്കളും യു.എ.ഇയിലേക്ക് തിരികെയെത്തുന്ന ദിവസങ്ങളാണ് ഇനി. അവസരം മുന്നിൽകണ്ട് യുഎഇയിലേക്കുളള ടിക്കറ്റ് നിരക്കുകൾ ഇരട്ടിയാക്കി വിമാനകമ്പനികൾ.
ഓഗസ്റ്റ്...
വിമാനം വൈകിയതോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ. നെടുമ്പാശേരിയിൽ നിന്ന് ബഹ്റൈനിലേയ്ക്ക് പറക്കേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസാണ് യന്ത്രത്തകരാറിനേത്തുടർന്ന് യാത്ര പുറപ്പെടാൻ വൈകിയത്.
ഇന്നലെ രാവിലെ 9.30നായിരുന്നു നെടുമ്പാശേരിയിൽ നിന്ന് വിമാനം പുറപ്പെടേണ്ടിയിരുന്നത്....