‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കുവൈറ്റിൽ പുണ്യ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ച് സിവിൽ സർവീസ് കമ്മീഷൻ. സർക്കാർ ഒഫീസുകൾ,മന്ത്രാലയങ്ങൾ എന്നിവിടങ്ങളിൽ ഫ്ലെക്സിബിൾ ജോലി സമയ സംവിധാനം ആഴ്ചയിൽ ഞായർ മുതൽ വ്യാഴം വരെ നാലര...
അസ്ഥിരമായ കാലാവസ്ഥയേത്തുടർന്ന് നാളെ യുഎഇയിൽ സ്വകാര്യ മേഖലാ കമ്പനികൾക്ക് ഫ്ലെക്സിബിൾ വർക്കിങ് രീതി സ്വീകരിക്കാൻ നിർദേശം. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. രാജ്യത്ത് നാളെ മഴ ശക്തമാകുമെന്ന...
കുവൈറ്റിൽ ഫ്ലെക്സിബിൾ പ്രവൃത്തി സമയം ഈ ആഴ്ചമുതൽ നടപ്പിലാക്കി തുടങ്ങും. ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഗതാഗത പ്രശ്നത്തിന് പരിഹാരവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സിവിൽ സർവീസ് ബ്യൂറോ മേധാവി ഡോ. ഇസ്സാം സാദ് അൽ-റുബയാനാണ്...
യുഎഇയുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും തുടരും. ഈ സാഹചര്യത്തിൽ നാളെ ഫ്ലെക്സിബിൾ വർക്ക് സംവിധാനം നടപ്പിലാക്കാൻ സ്വകാര്യ കമ്പനികളോട് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹെ ) വ്യാഴാഴ്ച ആഹ്വാനം...
ഇനി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സമയം ജീവനക്കാർക്ക് സ്വയം തിരഞ്ഞെടുക്കാം. ഫ്ലെക്സിബിൾ ജോലിസമയം നടപ്പാക്കാനൊരുങ്ങുകയാണ് കുവൈറ്റ് മുനിസിപ്പാലിറ്റി. ഇത് സംബന്ധമായ ഉത്തരവ് മുനിസിപ്പൽ കൗൺസിൽ ആക്ടിങ് സെക്രട്ടറി ജനറൽ ഡോ. ഫഹദ് അൽ...