‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: first

spot_imgspot_img

ആര്‍ടണ്‍ ക്യാപിറ്റൽ സൂചികയിൽ യുഎഇ പാസ്പോർട്ട് ഒന്നാമത്

ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ട് യുഎഇയുടേതെന്ന് റിപ്പോർട്ടുകൾ. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയായ ആര്‍ടണ്‍ ക്യാപിറ്റലിന്റെ ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൂചികയാണ് യുഎഇയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. വീസ ഇല്ലാതെ 180 വിദേശനഗരങ്ങളിലേക്ക് പറക്കാന്‍ യുഎഇ...

പ്രഥമ ഹംദാൻ ബിൻ സായിദ് പരിസ്ഥിതി അവാർഡിന് ലഭിച്ചത് 150 അപേക്ഷകൾ

അബുദാബി പരിസ്ഥിതി ഏജൻസിയുടെ പ്രഥമ ശൈഖ് ഹംദാൻ ബിൻ സായിദ് പാരിസ്ഥിതിക അവാർഡിനായി ഇതിനകം 150 അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. എല്ലാ വിഭാഗങ്ങളിലുമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് അപേക്ഷകൾ ലഭിച്ചത്. പരിസ്ഥിതി...

ആകാശത്തിന് നിറം ചാർത്തി റിയാദ് എയറിൻ്റെ ആദ്യ പറക്കൽ

സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനമായ റിയാദ് എയർ രാജ്യത്തിൻ്റെ തലസ്ഥാനത്തിന് മുകളിലൂടെ ആദ്യ പറക്കൽ പൂർത്തിയാക്കി.തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിയോടെ റിയാദിന് മുകളിലൂടെയാണ് റിയാദ് എയറിൻ്റെ ബോയിംഗ് 787...

തിരക്കേറിയ വിമാനത്താവളം; ഒമ്പതാം വർഷവും ദുബായ് മുന്നിൽ

തു​ട​ർ​ച്ച​യാ​യ ഒ​മ്പ​താം വ​ർ​ഷ​വും ഏ​റ്റ​വും തി​ര​ക്കു​ള്ള അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ള​മെ​ന്ന നേ​ട്ടം നി​ല​നി​ർ​ത്തി ദു​ബായ്. 2022ലെ ​ക​ണ​ക്കു​ക​ൾ വി​ല​യി​രു​ത്തി എ​യ​ർ​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണലാണ് റി​പ്പോ​ർ​ട്ട് പുറത്തുവിട്ടത്. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി​യാ​യായെന്നും...

ഏപ്രിൽ 28 അൽ നെയാദിയുടെ ആകാശ നടത്തം; പുതുചരിത്രമെഴുതാൻ യുഎഇ

യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി പുതിയ ചരിത്രം കുറിയ്ക്കാൻ ഒരുങ്ങുന്നു. ബഹിരാകാശത്ത് ചുവടുവയ്ക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാൻ ഒരുങ്ങുകയാണ് അദ്ദേഹം. ഏപ്രിൽ 28നാണ് ആകാശ നടത്തം. ദുബായ് കിരീടാവകാശി ശൈഖ് ഹംദാനാണ്...

യുഎഇയിൽ ഈദ് അവധി നാല് ദിവസം; വാരാന്ത്യ അവധി ആഘോഷമാക്കാൻ അവസരം

യുഎഇൽ 2023ലെ ആദ്യത്തെ നീണ്ട വാരാന്ത്യത്തിന് ഇനി രണ്ട് 2 ആഴ്ച മാത്രം. നാല് ദിവസത്തെ ഈദ് അൽ ഫിത്തർ അവധിയുടെ സാധ്യതയുള്ള തീയതികൾ വെളിപ്പെടുത്തി അധികൃതർ. രാജ്യത്തെ താമസക്കാർക്കും പ്രവാസികൾക്കും അവധിക്കാലം...