‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: fire

spot_imgspot_img

രക്ഷാപ്രവർത്തനത്തിന് കരുത്താകാൻ ‘ഡ്യൂൺ ബഗ്ഗി’

തീപിടിത്ത പ്രദേശങ്ങളിലും ദുരന്ത ബാധിത മേഖലകളിലും അതവേഗം സഹായമെത്തിക്കാൻ ശേഷിയുളള വാഹനങ്ങൾ ദുബൈ സിവിൽ ഡിഫൻസിൻ്റെ ഭാഗമായി. മരുഭൂമിയിലും താഴ്‌വരകളിലും പർവതപ്രദേശങ്ങളിലും ഒരുപോലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ ശേഷിയുളള വാഹനങ്ങളാണ് വികസിപ്പിച്ചത്. പോർ മുഖത്ത്...

തീപിടിത്തത്തിന് കാരണം അശ്രദ്ധ; കപ്പലിലെ ക്യാപ്റ്റനടക്കം അഞ്ച് പേര്‍ക്ക് തടവ്

യുഎഇയിലെ പ്രധാന തുറമുഖങ്ങളിലൊന്നായ ജബൽ അലി തുറമുഖത്ത് കഴിഞ്ഞ വർഷമുണ്ടായ വൻ തീപിടിത്തത്തിൽ കുറ്റക്കാരായ അഞ്ച് പേര്‍ക്ക് തടവും പി‍‍ഴയും ശിക്ഷ. സ്ഫോടനമുണ്ടായ ചരക്ക് കപ്പലിന്‍റെ ക്യാപ്റ്റനായ ഇന്ത്യക്കാരനും നാല് പാക്കിസ്ഥാനി പൗരൻമാരുമാണ്...

ടേക് ഓഫിനിടെ തീപിടിച്ച വിമാനത്തില്‍നിന്ന് യാത്രക്കാര്‍ ഓടി രക്ഷപെട്ടു

ചൈനയിലെ ചോംഗ്ഖിങ് വിമാനത്താവളത്തില്‍നിന്ന് പറന്നുയരാന്‍ തുടങ്ങുന്നതിനിടെ ടിബറ്റ് എയര്‍ ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. 113 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പറന്നുയരാനായി റണ്‍വേയില്‍ ഓടിത്തുടങ്ങിയപ്പോ‍ഴാണ് അപകടം. റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറിയതോടെ വിമാനത്തിന്‍റെ...

ദുബായ് വിമാനത്താവളത്തിലെ എമർജൻസി സർവീസ് പരിശീലനം പൂര്‍ത്തിയാക്കി ആദ്യബാച്ച്

ദുബായ് എയർപോർട്ടിന്റെ എമർജൻസി സർവീസ് പരിശീലന പരിപാടിയിലെ ആദ്യബാച്ച് അംഗങ്ങൾ ബിരുദം പൂര്‍ത്തിയാക്കി. ഏത് അടിയന്തര സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനത്തിന് പരിശീലന നേടിയവരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ബാച്ചില്‍ 23...