‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: fire

spot_imgspot_img

മഹാരാഷ്ട്രയിൽ ബസ് തീപിടിച്ച് പൊട്ടിത്തെറിച്ചു; 25 മരണം, നിരവധി പേർക്ക് പരുക്ക്

മഹാരാഷ്ട്രയിൽ തീപിടിച്ചതിനേത്തുടർന്ന് ബസ് പൊട്ടിത്തെറിച്ചു. അപകടത്തിൽ 25 പേർ മരിച്ചു, നിരവധി പേർക്ക് ​ഗുരുതര പരിക്കേറ്റിട്ടുണ്ട്. യവാത്മാല്‍ – പുണെ ബസാണ് സമൃദ്ധി മഹാമാര്‍ഗ് എക്സ്പ്രസ് ഹൈവേയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ഇന്ന്...

സലാലയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ 5 പേർ മരിച്ചു

സലാല റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ മരണപ്പെട്ടു. ഹൈമ - തുംറൈത്ത് റോഡിൽ തുംറൈത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ മക്ഷനിലാണ് ഇന്നലെ വൈകിട്ടോടെ അപകടമുണ്ടായത്....

തീപിടിത്തം ചെറുക്കും; പൌരൻമാർക്ക് സഹായ പദ്ധതി പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ

എമിറേറ്റിലെ താഴ്ന്ന വരുമാനക്കാരായ എമിറാത്തി കുടുംബങ്ങൾക്ക് ഫയർ അലേർട്ട് സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് സഹായമെത്തിച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ. 30 മില്യൺ ദിർഹത്തിൻ്റെ (8.17 മില്യൺ ഡോളർ) പദ്ധതിയാണ് ആരംഭിച്ചത്. തീപിടിത്തമുണ്ടായാൽ വീടുകൾക്ക്...

ദുബായിൽ ബോട്ടിന് തീപിടിച്ചു; ഫ്ലൈബോർഡിലെത്തി തീയണച്ച് അ​ഗ്നിശമനസേന

ദുബായിൽ ബോട്ടിന് തീപിടിച്ചതിനേത്തുടർന്ന് ഫ്ലൈബോർഡിലെത്തി അ​ഗ്നിശമനസേന തീയണച്ചു. ദുബായിലെ ഒരു പരമ്പരാഗത തടി ബോട്ടിലാണ് ഇന്ന് തീപിടിത്തമുണ്ടായത്. ഇതേത്തുടർന്ന് വിവരം ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണക്കാൻ ആരംഭിക്കുകയായിരുന്നു. ജെറ്റ്-സ്കീസുകളും...

കാനഡയിൽ ജനജീവിതത്തെ ബാധിച്ച് കാട്ടുതീ; അന്താരാഷ്ട്ര സഹായം തേടി കാനഡ

പത്തു വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയിൽ വിറങ്ങലിച്ച് കാനഡ. വന്‍ നാശം വിതച്ച് കാട്ടുതീ വ്യാപിക്കുന്നു. ക്യുബക്ക്, ടൊറൻ്റൊ, ഒൻ്റാരിയോ എന്നീ ന​ഗരങ്ങളെയാണ് പ്രധാനമായും കാട്ടുതീ ബാധിച്ചിട്ടുള്ളത്. ആയിരക്കണക്കിനു ജനങ്ങളെ...

കോഴിക്കോട് നിർത്തിയിട്ട ട്രെയിനിൽ തീവെപ്പ് ശ്രമം; ഒരാൾ പിടിയിൽ

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീവെയ്ക്കാൻ ശ്രമം. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ റെയിൽവേ പൊലീസ് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് 2.20ന് കോഴിക്കോടെത്തിയ 22609 നമ്പർ മംഗളൂരു-കോയമ്പത്തൂർ ഇന്റർസിറ്റിക്കുള്ളിലാണ് സംഭവം. കംപാർട്ട്മെന്റിനകത്തെ...