‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: fire

spot_imgspot_img

കുവൈത്തിലെ തീപിടിത്തം; മരിച്ചവരിൽ കൊല്ലം സ്വദേശി ഉൾപ്പെടെ നിരവധി മലയാളികൾ

കുവൈത്തിലെ മംഗഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ കൊല്ലം സ്വദേശി ഉൾപ്പെടെ നിരവധി മലയാളികൾ മരണപ്പെട്ടു. പന്തളം സ്വദേശി ആകാശ് എസ്. നായർ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർകോട്...

കുവൈത്തിലെ തീപിടിത്തം; കെട്ടിട, കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ആഭ്യന്തര മന്ത്രി

കുവൈത്തിലെ മംഗഫിലുണ്ടായ തീപിടത്തിൽ കെട്ടിട, കമ്പനി ഉടമകൾക്കെതിരെ നടപടി സ്വീകരിച്ച് ആഭ്യന്തര മന്ത്രി. കെട്ടിട ഉടമ, കെട്ടിടത്തിൻ്റെ കാവൽക്കാരൻ, കെട്ടിടത്തിൽ താമസിക്കുന്ന തൊഴിലാളികളുടെ ഉത്തരവാദിത്തമുള്ള കമ്പനിയുടെ ഉടമ എന്നിവരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരിക്കുകയാണ്...

കുവൈത്തിൽ തൊഴിലാളി ക്യാമ്പില്‍ തീപിടിത്തം; മരണം 35 കടന്നു, മരിച്ചവരിൽ മലയാളികളും

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 35-ലധികം പേർ മരിച്ചു. 43ഓളം പേർക്ക് ഗുരുതര പരിക്കേറ്റു. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്....

യുഎഇയിൽ അഗ്നി സുരക്ഷാ നിയമങ്ങൾ ലംഘിച്ചാൽ 2000 ദിർഹം പിഴ: മുന്നറിയിപ്പുമായി അബുദാബി സിവിൽ ഡിഫൻസ്

അഗ്നി സുരക്ഷ സംവിധാനം ഉറപ്പാക്കുന്നതിന് കർശനമായ നിയമങ്ങളാണ് യുഎഇയിൽ നിലവിലുള്ളത്. അഗ്നിശമന ഉപകരണങ്ങളിലേക്ക് സൗജന്യ ആക്സസ് നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അബുദാബി സിവിൽ ഡിഫൻസ് താമസക്കാരെ വീണ്ടും ഓർമ്മപ്പെടുത്തി. അഗ്നി സുരക്ഷാ നിയമങ്ങൾ ലംഘിച്ചാൽ...

അബുദാബിയിലെ കെട്ടിടത്തിൽ തീപിടിത്തം; താമസക്കാരെ ഒഴിപ്പിച്ചു

ചൊവ്വാഴ്ച പുലർച്ചെ അബുദാബിയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തം അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ടീമും ചേർന്ന് നിയന്ത്രിച്ചു. ജനങ്ങളെ അധികൃതർ ഒഴിപ്പിച്ചു, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തമുണ്ടായ സ്ഥലത്തെസംബന്ധിച്ച വിവരങ്ങൾ...

തീപിടുത്തത്തിന് ഇരയായ ഇറാഖി ജനതക്ക് അനുശോചനം അറിയിച്ച് യുഎഇ

നൂറുകണക്കിന് ആളുകളുടെ മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായ ഇറാഖിന്റെ നിനവേ പ്രവിശ്യയിലുണ്ടായ തീപിടിത്തത്തിന് ഇരയായ ഇറാഖി ജനതക്ക് യുഎഇ അനുശോചനം ഐക്യദാർഢ്യവും അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വിവാഹ ചടങ്ങിനിടെ അത്യാഹിതം ഉണ്ടായത്. വരനും വധുവും...