‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Fire works

spot_imgspot_img

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം നടക്കും. ബുർജ് പാർക്ക്, ഗ്ലോബൽ വില്ലേജ്, ദുബായ് ഫെസ്റ്റിവൽ...

പുതുവത്സരത്തെ വരവേൽക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗങ്ങളുടെ സമയം പ്രഖ്യാപിച്ചു

പുതുവത്സരത്തെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ് ഗ്ലോബൽ വില്ലേജ്. അതി​ഗംഭീരമായ കരിമരുന്ന് പ്രകടനമാണ് ​ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിരിക്കുന്നത്. ഡിസംബർ 31ന് (ചൊവ്വ) വൈകുന്നേരം 4 മണി മുതൽ പുലർച്ചെ 3 മണി വരെയാണ് പുതുവർഷത്തിന്റെ ആഘോഷ...

പുതുവത്സരാഘോഷം; അബുദാബി, ദുബായ്, റാസ് അൽ ഖൈമ എന്നിവിടങ്ങളിലെ കരിമരുന്ന് പ്രദർശനങ്ങൾ എവിടെയൊക്കെ എന്നറിയാം

പുതിയ പ്രതീക്ഷകളുമായി പുതുവർഷം പിറക്കാൻ ഇനി ദിവസങ്ങൾ മാത്രം. ആഘോഷങ്ങളുടെ ഭാഗമായി അബുദാബി, ദുബായ്, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ ഒന്നിലധികം കരിമരുന്ന് പ്രദർശനങ്ങളാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്. കരിമരുന്ന് പ്രദർശനങ്ങൾ നടക്കുന്നത് എവിടെയൊക്കെ...

ബുർജ് ഖലീഫയുടെ പുതുവത്സര വെടിക്കെട്ട്, പ്രദർശനം കാണാൻ ടിക്കറ്റുകൾ

ബുർജ് പാർക്കിൽ ബുർജ് ഖലീഫയുടെ ലോകപ്രശസ്തമായ പുതുവർഷ വെടിക്കെട്ട് പ്രദർശനം കാണാനെത്തുന്ന താമസക്കാരും സന്ദർശകരും ഇനി ടിക്കറ്റ് വാങ്ങണം. മുതിർന്നവർക്കുള്ള ടിക്കറ്റിന് 300 ദിർഹമാണ് നിരക്ക്. അതേസമയം 5 നും 12 നും...