‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഷാർജ അൽ നഹ്ദയിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരുമുണ്ടെന്ന് റിപ്പോർട്ട്. ബംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയർ മൈക്കിൾ സത്യദാസ്, മുംബൈ സ്വദേശിനി സംറീൻ ബാനു (29) എന്നിവരാണ് മരണപ്പെട്ടത്.
ദുബായ്...
ദുബായിലെ ബിസിനസ് ബേയിലുണ്ടായ തീപിടുത്തത്തിൽ വഴിയാത്രക്കാരുടെ അവസരോചിതമായ ഇടപെടലിലേത്തുടർന്ന് ഒഴിവായത് വലിയ ദുരന്തം. ഇന്ന് ഉച്ചയ്ക്ക് 1.30-ഓടെ എസ്കേപ്പ് ടവറിലെ ലൈഫ് ഫാർമസിയിലാണ് തീ പടർന്നത്. അതുവഴി സഞ്ചരിച്ച വഴിയാത്രക്കാരാണ് തീ പടരുന്നത്...
തീപിടിത്തമുണ്ടായാൽ ഉടൻ തന്നെ 999 എന്ന എമർജൻസി നമ്പറുമായി ബന്ധപ്പെടണമെന്ന് ബഹ്റൈൻ. തീപിടുത്തം സംബന്ധിച്ച റിപ്പോർട്ടുകളും അനുബന്ധ സേവനങ്ങളും ലഭ്യമാക്കാനുള്ള പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. [email protected] എന്ന വിലാസത്തിൽ ഇ-മെയിൽ അയക്കുകയോ 17641100...
ഇന്റർനാഷണൽ സിറ്റി ഫേസ് 1 ലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ വൻ തീ പിടുത്തം. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
തീ അണയ്ക്കാൻ അഗ്നിശമന...
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തവും തുടർന്നുണ്ടായ സംഭവങ്ങളും വെള്ളിത്തിരയിലേക്ക്. കലാഭവൻ ഷാജോൺ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ‘ഇതുവരെ’ എന്നാണ് ചിത്രത്തിന്റെ പേര്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെ...
ഇറാഖില്‍ വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനേത്തുടർന്ന് ഓഡിറ്റോറിയത്തിൽ തീപിടിത്തം. അപകടത്തിൽ വധൂവരന്മാർ ഉൾപ്പെടെ 100 പേര് മരിച്ചു. 150-ലേറെപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വടക്കൻ ഇറാഖ് നഗരമായ ഹംദാനിയയിലായിരുന്നു അപകടം....