Tag: Fire accident

spot_imgspot_img

ഒടുവിൽ സ്വപ്നങ്ങൾ ബാക്കിയാക്കി അവർ നാടണഞ്ഞു; മൃതദേഹങ്ങൾ വഹിച്ചുള്ള വിമാനം കൊച്ചിയിലെത്തി

കുവൈത്ത് ദുരന്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. വ്യോമസേനയുടെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. അല്പസമയം വിമാനത്താവളത്തിൽ പൊതുദർശനത്തിന് വെച്ചശേഷം മൃതദേഹങ്ങൾ ആംബുലൻസിൽ...

കുവൈത്ത് തീപിടുത്തം; മൃതദേഹങ്ങൾ 10.30ഓടെ കൊച്ചിയിലെത്തും, പിന്നീട് ആംബുലൻസിൽ വീടുകളിലേയ്ക്ക്

കുവൈത്ത് ദുരന്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ അല്പസമയത്തിനകം കേരളത്തിലെത്തിക്കും. പ്രത്യേക വിമാനത്തിൽ രാവിലെ 10.30ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തുക. ഇന്ത്യൻ സമയം 6.20- ഓടെ കുവൈത്തിൽനിന്ന് പുറപ്പെട്ട വിമാനം 8.30-ഓടെ...

കുവൈത്ത് ദുരന്തം; 24 മലയാളികൾ മരിച്ചതായി നോർക്ക, 17 പേരെ തിരിച്ചറിഞ്ഞു, മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും

കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 24 പേർ മലയാളികളാണെന്ന് നോർക്ക അധികൃതർ അറിയിച്ചു. ഇവരിൽ 17 പേരെയാണ് ഇപ്പോൾ തിരിച്ചറിഞ്ഞത്. ബാക്കിയുള്ളവരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. അതേസമയം ദുരന്തത്തിൽ പരുക്കേറ്റവർക്ക് കുവൈത്തിൽ തന്നെ ആവശ്യമായ...

അടുത്തമാസം വീടിൻ്റെ പാലുകാച്ചിന് നാട്ടിലേയ്ക്ക് വരാനിരിക്കെ വിയോ​ഗം; നെഞ്ചുതകരുന്ന വേദനയോടെ സ്റ്റെഫിന്റെ കുടുംബം

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തം കേരളക്കരയ്ക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ നാടും വീടും വിട്ട് കടലിനക്കരെ പോയി കഠിനാധ്വാനം ചെയ്തിരുന്നവരാണ് മരണത്തിന് കീഴടങ്ങിയത്. അക്കൂട്ടത്തിൽ കോട്ടയം പാമ്പാടി...

ശ്രീഹരി കുവൈത്തിൽ ജോലിക്കായി എത്തിയത് കഴിഞ്ഞ ആഴ്‌ച; മരണത്തിലേക്കാണ് പോകുന്നതെന്ന് അറിഞ്ഞില്ലെന്ന് കുടുംബം

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് മരണപ്പെട്ടത്. 13 മലയാളികളെയാണ് നിലവിൽ തിരിച്ചറിഞ്ഞത്. അക്കൂട്ടത്തിൽ നോവായി മാറുകയാണ് ചങ്ങനാശേരി ഇത്തിത്താനം സ്വദേശിയായ 27കാരനായ ശ്രീഹരി. കഴിഞ്ഞ ആഴ്ചയാണ് ഒരുപാട്...

ആരോ​ഗ്യമന്ത്രി കുവൈത്തിലേയ്ക്ക്; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 49ഓളം പേരാണ് മരണപ്പെട്ടത്. ഈ സാഹചര്യത്തിൽ കുവൈത്തിലേക്ക് സംസ്ഥാന സർക്കാർ പ്രതിനിധിയായി പുറപ്പെടാനൊരുങ്ങുകയാണ് ആരോഗ്യമന്ത്രി വീണാ ജോർജ്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനാണ് മന്ത്രി കുവൈറ്റിലേക്ക് പോകുന്നത്....