‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: fire

spot_imgspot_img

മലപ്പുറത്ത് ഗൃഹനാഥൻ വീടിന് തീവെച്ചു; മൂന്ന് പേർ പൊള്ളലേറ്റ് മരിച്ചു

മലപ്പുറം പൊന്നാനിയിലെ പുറങ്ങിൽ വീടിന് തീപിടിച്ച് മൂന്ന് പേർ പൊള്ളലേറ്റ് മരിച്ചു. ഗൃഹനാഥൻ വീടിന് തീവെച്ചതാണെന്നാണ് റിപ്പോർട്ട്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് പേരാണ് മരിച്ചത്. പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിന് സമീപം...

ഉമ്മുൽ ഖുവൈനിലെ ഗോഡൗണിൽ തീപിടിത്തം; വെയർഹൗസ് പൂർണമായി കത്തിനശിച്ചു

ഉമ്മുൽ ഖുവൈനിലെ ഗോഡൗണിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് ​ഗോ​ഡൗണിൽ തീ പടർന്നത്. അപകടത്തിൽ വെയർഹൗസ് പൂർണമായി കത്തിനശിച്ചു. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ടീമിലെ അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് വളരെ...

കുവൈത്തിൽ മരിച്ചവരുടെ കുടുംബത്തിന് കൂടുതൽ സഹായമെത്തിക്കുമെന്ന് കമ്പനി ഉടമ

കുവൈത്തിലെ മംഗഫിലിൽ ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 23 മലയാളികൾ ഉൾപ്പെടെ 49 പേർക്ക് ജീവൻ നഷ്ടമായതിൽ പ്രതികരണവുമായി കമ്പനി ഉടമ. ദുരന്തം തീർത്തും ദൗർഭാഗ്യകരമണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും എൻബിടിസി...

തീപിടിത്തം മലയാളിയുടെ കമ്പനിയിൽ; കെ.ജി എബ്രഹാം ആടുജീവിതത്തിൻ്റെ നിർമ്മാതാവ്

കുവെത്ത് മംഗഫിൽ മലയാളികളടക്കം 49 പ്രവാസികളുടെ മരണത്തിനിടയാക്കിയ തീപിടുത്തമുണ്ടായത് മലയാളിയും പ്രവാസി ബിസിനസുകാരനുമായ കെ.ജി.എബ്രഹാമിൻ്റെ കെട്ടിടത്തിലും കമ്പനിയിലും. ഇതോടെ കമ്പനിയേപ്പറ്റിയും കെ.ജി എബ്രഹാമിനെപ്പറ്റിയും കൂടുതൽ അന്വേഷിക്കുകയാണ് മലയാളികൾ. 38 വർഷമായി കുവൈറ്റിൽ ബിസനസുകാരനായ കെ....

ഷോർട്ട് സർക്യൂട്ടിൽനിന്ന് തീ പടർന്നു; ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു

കുവൈത്ത് മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൻ്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് റിപ്പോർട്ടുകൾ. ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്ന് തീ ഗ്യാസ് സിലിണ്ടറില്‍ പടരുകയും പൊട്ടിതെറിക്കുകയും ആയിരുന്നെന്നാണ് പ്രാഥമിക നിഗമനം....

കുവൈത്ത് ദുരന്തത്തിൽ മരിച്ച 13 മലയാളികളെ തിരിച്ചറി‍ഞ്ഞു; മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 13 മലയാളികളെ തിരിച്ചറിഞ്ഞു. അപകടത്തിൽ മൊത്തം 49 പേർ മരിച്ചതായാണ് വിവരം. മരിച്ചവരിൽ 25ഓളം മലയാളികളും ഉൾപ്പെട്ടതായാണ് വിവരം. ഇതിൽ 41 പേരുടെ മരണം സർക്കാർ...