‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: fine

spot_imgspot_img

സൗദിയിൽ സിവിൽ ഏവിയേഷൻ നിയമം ലംഘിച്ച എയർലൈൻ കമ്പനികൾക്കും വ്യക്തികൾക്കും 55 ലക്ഷം റിയാൽ പിഴ

സിവിൽ ഏവിയേഷൻ നിയമം ലംഘിച്ചാൽപിഴ ഉറപ്പാണ്. അത്തരത്തിൽ സൗദിയിൽ നിയമം ലംഘിച്ച എയർലൈൻ കമ്പനികൾക്കും വ്യക്തികൾക്കും 55 ലക്ഷം റിയാൽ പിഴ ചുമത്തി. ഗാക്കയാണ് (ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ) പിഴ...

വിജയം കയ്യെത്തും ദൂരത്ത് നിന്ന് നഷ്ടപ്പെട്ടു; തോല്‍വിക്ക് പിന്നാലെ സഞ്ജുവിന് 12 ലക്ഷം പിഴ ചുമത്തി ബിസിസിഐ

ഐപിഎൽ പോരാട്ടം ദിവസങ്ങൾ കഴിയുംതോറും മുറുകുകയാണ്. ആര് വാഴും ആര് വീഴുമെന്ന് പ്രവചിക്കാൻ സാധിക്കാത്ത വിധം മത്സരം കടുക്കുകയാണ്. നിലവിൽ മികച്ച പ്രകടനം നടത്തി മുന്നേറുകയാണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ്....

അംഗവൈകല്യമുള്ളവർക്കായുള്ള പാർക്കിങ്ങിൽ വാഹനം നിർത്തിയാൽ കനത്ത പിഴ, നടപടി കർശനമാക്കി ബഹ്‌റൈൻ 

ബഹ്‌റൈനിൽ അംഗവൈകല്യമുള്ളവർക്കായുള്ള പാർക്കിങ്ങിൽ മറ്റുള്ളവർ വാഹനം നിർത്തിയാൽ കനത്ത പിഴ വീഴും. അതിനുപുറമെ അവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും ചെയ്യും. 2014ലെ ട്രാഫിക് നിയമം അനുസരിച്ച് നിലവിൽ ഈ കുറ്റം ചെയ്യുന്നവർക്ക് 20...

അബുദാബിയിൽ കുട്ടിയെ മർദ്ദിച്ചതിന് അമ്മയ്ക്കും മകനും 20,000 ദിർഹം പിഴ

അബുദാബിയിൽ കുട്ടിയെ ആക്രമിച്ചതിന് അമ്മയ്ക്കും മകനും പിഴ ചുമത്തി കോടതി. 20,000 ദിർഹം പിഴയായി അടയ്ക്കണമെന്ന് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് ഉത്തരവിട്ടത്. ഒരു സ്ത്രീക്കും പ്രായപൂർത്തിയാകാത്ത മകനുമാണ് കോടതി പിഴ...

കുടിവെള്ളം കിട്ടാക്കനി; വാഹനം കഴുകുന്നതിനും ചെടി നനയ്ക്കുന്നതിനും വിലക്ക്, പിടിവീണാൽ 5,000 രൂപ പിഴയും

വരൾച്ചയുടെ മാസങ്ങൾ എത്തുന്നതിന് മുമ്പ് തന്നെ ബംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായിത്തുടങ്ങി. പല സ്ഥലങ്ങളിലും വെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ ജലക്ഷാമം പരിഹരിക്കുന്നതിനായി പുതിയ നിബന്ധനയിറക്കിയിരിക്കുകയാണ് കർണാടക സർക്കാർ. വാഹനം കഴുകുന്നതും ചെടികൾക്ക്...

നിങ്ങൾ ഇതുവരെ കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ പൂർത്തിയാക്കിയില്ലേ? വൈകിയാൽ 10,000 ദിർഹമാണ് പിഴ

യുഎഇയിലെ കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ നടപടികൾ ഇതുവരെ പൂർത്തിയാക്കാത്തവരാണോ നിങ്ങൾ. എങ്കിൽ വലിയ പിഴ തുകയാണ് നിങ്ങളെ കാത്തിരിക്കുന്നത്. രാജ്യത്ത് ബിസിനസ് സംരംഭങ്ങൾ നടത്തുന്നവർ എത്രയും വേ​ഗം കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ നടത്തണമെന്ന്...