‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: fine

spot_imgspot_img

നിയമലംഘനത്തിന് 5,000 ദിർഹം വരെ പിഴ; ജെറ്റ് സ്കീ ഉടമകൾക്കെതിരെ നടപടിക്കൊരുങ്ങി ദുബായ് പൊലീസ്

ജെറ്റ് സ്കീ ഉടമകൾക്കെതിരെ അന്വേഷണം വ്യാപകമാക്കാനൊരുങ്ങി ദുബായ് പൊലീസ്. തുടർച്ചയായി നിയമലംഘനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ജെറ്റ് സ്കീ ഉടമകൾക്കെതിരെ അധികൃതരുടെ നടപടി. നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ 5,000 ദിർഹം വരെ പിഴ ചുമത്തുമെന്ന്...

സൂക്ഷിക്കുക; യുഎഇ റസിഡൻസ് വിസയും ഐഡിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് 20,000 ദിർഹം വരെ പിഴ

യുഎഇയിൽ റസിഡൻസ് വിസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ പിഴ തുകയേക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് അതോറിറ്റി (ഐസിപി). ഇത്തരം...

യുഎഇയിൽ കാർ പൊടിപിടിച്ച നിലയിൽ ഉപേക്ഷിച്ചാൽ 3,000 ദിർഹം വരെ പിഴ

വേനൽക്കാല അവധിക്കാലത്ത് 'ഡേർട്ടി കാർ' പെനാൽറ്റി ഒഴിവാക്കാൻ യുഎഇ നിവാസികൾ ശ്രദ്ധിക്കണമെന്ന് അധികൃതർ. നീണ്ട അവധിക്കാലത്ത് കാറുകൾ പൊതു പാർക്കിംഗ് സ്ഥലങ്ങളിൽ ഉപേക്ഷിച്ച് നാട്ടിലേക്കും മറ്റും യാത്രയാകുന്നവരെയാണ് മുനിസിപ്പൽ അതോറിറ്റി ഇക്കാര്യം ഓർമ്മിപ്പിക്കുന്നത്....

പുതിയ ഹജ്ജ്, ഉംറ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ; നിയമലംഘകർക്ക് 50,000 ദിർഹം വരെ പിഴ

ഹജ്ജ് സീസൺ ആരംഭിച്ചതോടെ പുതിയ ഹജ്ജ്, ഉംറ നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. നിയമലംഘകർക്കെതിരെ കടുത്ത പിഴയാണ് ചുമത്തപ്പെടുക. ലൈസൻസ് നടപടിക്രമങ്ങളും ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകൾ ഉൾപ്പെടെ ഹജ്ജ് തീർത്ഥാടനത്തിൻ്റെ നടത്തിപ്പ് നിയന്ത്രിക്കുന്നതിന്റെ...

പെർമിറ്റ്‌ ഇല്ലാതെ ഹജ്ജ് അനുഷ്ഠിക്കാൻ ശ്രമിക്കരുത്, നിയമം ലംഘിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി

പ്രത്യേക പെർമിറ്റ് ഇല്ലാതെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ശ്രമിച്ചാൽ പിടി വീഴും, ഉറപ്പ് ! അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കും പെർമിറ്റ്‌ ഇല്ലാതെ ഹജ്ജ് നിർവഹിക്കാൻ എത്തുന്നവർക്കും 10000 റിയാൽ പിഴ ചുമത്തുമെന്ന്...

ഉറങ്ങിക്കിടന്ന അധ്യാപികയുടെ ഫോട്ടോ എടുത്തു; സ്‌കൂൾ ജീവനക്കാരിക്ക് 2,000 ദിർഹം പിഴ ചുമത്തി കോടതി

ഉറങ്ങിക്കിടന്ന അധ്യാപികയുടെ ചിത്രം അനുവാദമില്ലാതെ പകർത്തിയ സഹപ്രവർത്തകയ്ക്ക് പിഴ ചുമത്തി കോടതി. അനധികൃതമായി ചിത്രം എടുത്ത് പ്രചരിപ്പിച്ചതിന് സ്കൂൾ ജീവനക്കാരിക്ക് 2,000 ദിർഹമാണ് ദുബായ് കോടതി പിഴ ചുമത്തിയത്. ഒരു സ്വകാര്യ സ്‌കൂളിൽ...