‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അബുദാബിയിൽ അനുവദനീയമായതിലും കൂടുതൽ മത്സ്യം പിടിച്ച ബോട്ടുടമയ്ക്ക് പിഴ ചുമത്തി. നിയമലംഘനം നടത്തിയ വിനോദ മത്സ്യബന്ധന ബോട്ടിൻ്റെ ഉടമയ്ക്ക് 20,000 ദിർഹമാണ് പിഴ ചുമത്തിയത്.
ദിവസേനയുള്ള മത്സ്യബന്ധന പരിധി കവിയുന്ന വിനോദ മത്സ്യബന്ധന ബോട്ടുകൾക്ക്...
നിയമലംഘനം നടത്തിയതിന് ബാങ്കിന് 5 ദശലക്ഷം ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ). കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിനും അനധികൃത സംഘടനകൾക്ക് ധനസഹായം നൽകിയതിനുമാണ് യുഎഇയിൽ പ്രവർത്തിക്കുന്ന ഒരു...
യുഎഇയിൽ സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്ക് നിയമിച്ചാൽ കമ്പനികൾക്ക് പിടിവീഴും. ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെയാണ് പിഴയായി കമ്പനികളിൽ നിന്നും ഈടാക്കുക. രാജ്യത്തേയ്ക്ക് ജോലി അന്വേഷിച്ചെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ...
വിമാനക്കമ്പനികളിൽ നിന്ന് 45 ലക്ഷം റിയാൽ പിഴ ഈടാക്കി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാനം വൈകൽ, റദ്ദാക്കൽ എന്നിവയുൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്.
2024 എപ്രിൽ, മെയ്,...
കള്ളപ്പണ നിരോധന നിയമം ലംഘിച്ചതിന് അബുദാബിയിൽ ബാങ്കിനെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് സെൻട്രൽ ബാങ്ക്. 58 ലക്ഷം ദിർഹം പിഴ ചുമത്തിയതോടൊപ്പം സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനും തീരുമാനിച്ചു.
നടപടി സ്വീകരിച്ചെങ്കിലും ബാങ്കിൻ്റെ പേര്...
ജെറ്റ് സ്കീ ഉടമകൾക്കെതിരെ അന്വേഷണം വ്യാപകമാക്കാനൊരുങ്ങി ദുബായ് പൊലീസ്. തുടർച്ചയായി നിയമലംഘനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ജെറ്റ് സ്കീ ഉടമകൾക്കെതിരെ അധികൃതരുടെ നടപടി. നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ 5,000 ദിർഹം വരെ പിഴ ചുമത്തുമെന്ന്...