‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലുള്ള നിരവധി പേരാണ് അഭിപ്രായവുമായി രംഗത്തെത്തുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.
കമ്മീഷന് മുന്നിൽ വന്ന...
ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ജീവിതം സിനിമയാകുന്നു. യുവരാജ് ക്രിക്കറ്റിന് നൽകിയ സംഭാവനകളും ജീവിതത്തിൽ നേരിട്ട വെല്ലുവിളികളുമാണ് സിനിമയുടെ ഇതിവൃത്തമാകുന്നതെന്നാണ് റിപ്പോർട്ട്. ടി സീരിസ് നിർമ്മിക്കുന്ന ബയോപിക്കിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല....
മലയാള സിനിമയിലെ ശ്രദ്ധേയരായ സഹോദരിമാരിൽ ഒരാളാണ് കലാരഞ്ജിനി. ചെറുപ്രായത്തിൽ തന്നെ അഭിനയരംഗത്തെത്തിയ താരം ഇതിനോടകം സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം വേഷമിട്ടിട്ടുണ്ട്. താരത്തിന്റെ അഭിനയത്തേക്കുറിച്ച് പറയുമ്പോൾ ഇപ്പോൾ എല്ലാവരും ചോദിക്കുന്നത് കലാരഞ്ജിനിയുടെ ശബ്ദത്തിന് എന്തുപറ്റിയെന്നാണ്. ആദ്യകാലത്തെ...
മാണിക്യനും കാർത്തുമ്പിയും അപ്പക്കാളയും ശ്രീകൃഷ്ണനുമെല്ലാം വീണ്ടും തിയേറ്ററിലെത്താനൊരുങ്ങുന്നു. അതെ, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ 'തേൻമാവിൻ കൊമ്പത്ത്' വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. വെറുമൊരു റിലീസല്ല, 4കെ ദൃശ്യമികവിലാണ് ചിത്രം സിനിമാ...
പ്രായത്തെ മറികടന്നും മമ്മൂട്ടി നടത്തിയ പ്രകടനം ഒരിക്കൽകൂടി ദേശീയ അവാർഡിൻ്റെ അരികിലെത്തിച്ചിരിക്കുകയാണ്. 2022ലെ ദേശീ സിനിമ അവാർഡ് പട്ടികയിൽ ഫൈനൽ റൌണ്ടിലെത്തിയിരിക്കുകയാണ് താരം. പുഴു, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങളിലെ...
വിജയ് സേതുപതി, സൂരി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വെട്രിമാരൻ സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ ചിത്രമാണ് വിടുതലൈ. സൂപ്പർ ഹിറ്റായിരുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇപ്പോൾ ഒരുങ്ങുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയതാരമായ...