‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: film

spot_imgspot_img

റിവ്യൂവറെ ഫോൺവിളിച്ചെന്ന് ജോജു; മനപൂർവ്വം സിനിമ തകർക്കാൻ ശ്രമം

റിവ്യൂവറെ ഫോൺവിളിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ജോജു ജോർജ്ജ്. സിനിമയെ മനപൂർവ്വം തകർക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ്  റിവ്യൂവറെ ഫോൺ ചെയ്തെന്ന് ജോജു.  നിയമപരമായ നടപടികളിലൂടെ മുന്നോട്ടുപോവുമെന്നും ജോജു പറഞ്ഞു. പണി സിനിമയെ വിമർച്ച് റിവ്യൂ...

മലയാളത്തിലെ ആദ്യത്തെ പ്രേതസിനിമ; ‘ഭാർഗവീനിലയ’ത്തിന് 60 വയസ്

വെളുത്തസാരിയുടുത്ത് അഴിച്ചിട്ട തലമുടിയുമായി മലയാള സിനിമയിലേക്ക് കടന്നുവന്ന സുന്ദരിയായ ആദ്യത്തെ യക്ഷി. മലയാള സിനിമയിലെ ആദ്യത്തെ ഹൊറർ-റൊമാൻ്റിക്-ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായ ഭാർ​ഗവീനിലയം പിറന്നിട്ട് ഇന്നേക്ക് 60 വർഷം. നീലവെളിച്ചം എന്ന തൻ്റെതന്നെ കഥയെ ആസ്പദമാക്കി വൈക്കം...

ചിരിപ്പൂരം തീർക്കാൻ ‘കുണ്ടന്നൂരിലെ കുത്സിത ലഹള’ എത്തുന്നു; 24-ന് തിയേറ്ററുകളിലേയ്ക്ക്

തിയേറ്ററുകളിൽ ചിരിയുടെ പൂരം തീർക്കാൻ 'കുണ്ടന്നൂരിലെ കുത്സിതലഹള' എത്തുന്നു. ഒക്ടോബർ 24-ന് ജിസിസി രാജ്യങ്ങളിൽ ഉൾപ്പടെയാണ് ചിത്രം റിലീസ് ചെയ്യുക. ന്യൂജെൻ താരങ്ങൾക്ക് ഏറെ പ്രധാന്യമുള്ള ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും...

നടി പ്രയാഗയെയും ശ്രീനാഥ് ഭാസിയെയും കൊച്ചി പൊലീസ് ചോദ്യം ചെയ്യും

കൊച്ചി ലഹരി പാര്‍ട്ടി കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്യുമെന്ന് പൊലീസ്. ഇരുവരും മുഖ്യപ്രതിയായ ഓം പ്രകാശിനെ സന്ദർശിച്ചെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. ലഹരി ഇടപാടിൻ്റെ...

16 വര്‍ഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു; ചിത്രീകരണം നവംബറില്‍ ആരംഭിക്കും

16 വർഷത്തെ ഇടവേളയ്ക്കുശേഷം താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഇരുവരും ഒരുമിച്ച് പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തുന്നത്. സിനിമയുടെ ചിത്രീകരണം നവംബറിൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്. സിനിമയുടെ പേര്...

യുവതാരങ്ങൾക്കൊപ്പം മമ്മൂട്ടി; അതിഥി വേഷത്തിലോയെന്ന് ആരാധകർ

ദുല്‍ഖര്‍ സല്‍മാൻ്റെ നിര്‍മാണ കമ്പനിയായ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ മമ്മൂട്ടിയെത്തിയതാണ് പുതിയസോഷ്യല്‍ മീഡിയ ട്രെൻഡിംഗ് . സിനിമയിലെ യുവതാരങ്ങള്‍ക്കൊപ്പം മമ്മൂട്ടി നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ചിത്രത്തിലെ താരങ്ങളായ ചന്തു സലിം...