‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: film

spot_imgspot_img

നൂറ് സിനിമകളുമായി ഷാര്‍ജ രാജ്യാന്തര ചലചിത്ര മേള ഒക്ടോബറില്‍

കുട്ടികൾക്കും യുവജനങ്ങൾക്കും ഇടയില്‍ സിനിമ അവബോധം വളര്‍ത്തുന്നതിനായി സംഘടിപ്പിക്കുന്നു ഷാര്‍ജ രാജ്യന്തര ചലചിത്രമേള ഒക്ടോബർ 10 മുതൽ 15 വരെ നടക്കും. ഷാര്‍ജ ജവഹർ റിസപ്ഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്....

സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങ് മാറ്റിവച്ചു

മഴ ശക്തമായതോടു കൂടി സമസ്ത ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങ് മാറ്റിവച്ചു. തിരുവനന്തപുരം ജില്ലയ്ക്കടക്കം റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം. ബുധനാഴ്ച തിരുവനന്തപുരം നിഷാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടത്താൻ ഇരിക്കവേയാണ് മഴ...

തരംഗം തീര്‍ക്കാന്‍ കലമഹാസന്‍റെ വിക്രം എത്തുന്നു; മലയാളത്തെ മറക്കില്ലെന്ന് ഉലകനായകന്‍

മലയാള സിനിമയുമായുളള ബന്ധം ഒരിക്കല്‍കൂടി വ്യക്തമാക്കി ഉലകനായകന്‍ കമല്‍ഹാസന്‍. തന്നെ അഭിനയം പഠിപ്പിച്ചതില്‍ മലയാള സിനിമയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നാണ് കമല്‍ഹാസന്‍റെ പ്രതികരണം. ലോകേഷ് കനകരാജും കമല്‍ഹാസനും ഒന്നിക്കുന്ന പുതിയ ചിത്രം വിക്രമിന്‍റെ പ്രമോഷന്‍റെ...

അഞ്ചാം വരവറിയിച്ച് ബുര്‍ജ് ഖലീഫയില്‍ CBI 5 ട്രെയിലര്‍

മലയാള സിനിമാ പ്രേക്ഷകരെ ഒരിക്കല്‍ കൂടി ത്രില്ലടിപ്പിക്കാന്‍ സേതുരാമയ്യര്‍ സിബിെഎ നാളെ മുതല്‍ പ്രദര്‍ശനത്തിനെത്തുകയാണ്. പരമ്പരയിലെ ആദ്യ നാലെണ്ണവും വിജയ ചരിത്രം കുറിച്ചതിന് ശേഷമാണ് സിബിെഎ 5 തിയേറ്ററിലെത്തുന്നത്. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പകരം ...