‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: festival

spot_imgspot_img

ദുബായിലെ ദീപാവലി ; ആഘോഷത്തിന് തയ്യാറെടുത്ത് പ്രവാസികൾ

ദീപാവലി ആഘോഷത്തില്‍ യുഎഇയും. ദുബായിലെ വിവിധ കേന്ദ്രങ്ങളില്‍ ആഘോഷ രാവ്. ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റേയും ദുബായ് ‍ഫെസ്ററിവല്‍ ആന്‍റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്‍റിന്റേയും ആഭിമുഖ്യത്തിലാണ് ആഘോഷങ്ങൾ. ടൂറിസം വിഭാഗവും ആഘോഷങ്ങളുടെ ഭാഗമാകുന്നുണ്ട്. പ്രവാസി ഇന്ത്യക്കാര്‍ ഏറെയുളള പ്രദേശിങ്ങളില്‍...

ലോകകപ്പിന് മുന്നേ മേളകളുടെ പൂരം; ഖത്തറില്‍ ആഘോഷത്തിമിര്‍പ്പ്

ലോകകപ്പിന് മുന്നോടിയായി ഖത്തര്‍ ആഘോഷത്തിമിര്‍പ്പില്‍. വരും ദിവസങ്ങളില്‍ വിവിധ മേളകൾക്കും ആഘോഷങ്ങൾക്കും ഖത്തര്‍ സാക്ഷ്യം വഹിക്കും. കായികം - ടൂറിസം - പൈതൃകം തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്. ഫാല്‍ക്കണ്‍...

‍വെളളത്തിനുളളില്‍ സര്‍ക്കസ്; ലെവ് ഷോയുമായി ഫെസ്റ്റിവല്‍ സിറ്റി

സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ജലസര്‍ക്കസുമായി ദുബായ് ഫെസ്റ്റിവല്‍ സിറ്റി. സെപ്റ്റംബർ 29 മുതൽ ഫെസ്റ്റിവൽ സിറ്റിയിലെ അക്വാട്ടിക് തിയേറ്ററിലാണ് പുതിയ കാ‍ഴ്ചകൾ തയ്യാറാകുന്നത്. ഫൗണ്ടന്‍ ഷോയോടൊപ്പമുളള ജലസര്‍ക്കസ് മിഡിൽ ഈസ്റ്റിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച്...

നൂറ് സിനിമകളുമായി ഷാര്‍ജ രാജ്യാന്തര ചലചിത്ര മേള ഒക്ടോബറില്‍

കുട്ടികൾക്കും യുവജനങ്ങൾക്കും ഇടയില്‍ സിനിമ അവബോധം വളര്‍ത്തുന്നതിനായി സംഘടിപ്പിക്കുന്നു ഷാര്‍ജ രാജ്യന്തര ചലചിത്രമേള ഒക്ടോബർ 10 മുതൽ 15 വരെ നടക്കും. ഷാര്‍ജ ജവഹർ റിസപ്ഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്....

ഈന്തപ്പ‍ഴ സീസണ്‍; ഷാര്‍ജ ഉത്സവം ജൂലൈ 21 മുതല്‍

ഈന്തപ്പ‍ഴങ്ങളുടെ സീസണാണ്. അറേബ്യന്‍ നാണ്യവിളയുടെ പെരുമ വിളിച്ചോതി ഈന്തപ്പ‍ഴ ഉത്സവം വന്നെത്തി. ജൂലൈ 21 മുതൽ 24 വരെ എക്സ്പോ ഷാര്‍ദ അൽ ദെയ്ദിൽ എക്സപോ സെന്‍ററിലാണ് ഇന്തപ്പ‍ഴ ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്. അറബ്...