‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കയറുപിരി മുതൽ തഴപ്പായവരെ നെയ്യുന്ന നമ്മുടെ കേരള സംസ്കാരമില്ലേ.. പഴമയും പൈതൃകവും ഒക്കെച്ചേർന്ന അതിജീവന കാലം. നിത്യജീവിതത്തിൽ നിന്ന് പലതും അകന്നെങ്കിലും പൈതൃകമേളകളിൽ കേരളത്തെ അടയാളപ്പെടുത്തുന്ന നിരവധി ഘടകങ്ങളുണ്ട്. അതിന് സമാനമായി അറബിനാട്ടിലുണ്ട്...
അറിവിൻ്റേയും അക്ഷരങ്ങളുടേയും മേളയായി ലോകം ആഘോഷിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കൊടിയിറങ്ങി. സന്ദർശകത്തിരക്കും പ്രസാധക ബാഹുല്യവും പുതിയ പുസ്തകങ്ങളുടെ പ്രകാശനങ്ങളും മറ്റുമായി 42ആമത് മേള ജനകീയമായാണ് പൂർത്തിയാക്കിയത്. ലോകമെങ്ങുമുളള പുസ്തക പ്രേമികളും എഴുത്തുകാരും...
മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് നവംബർ 22 മുതൽ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കി അധികൃതർ. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആന്റ് ടൂറിസമാണ് മേള സംഘടിപ്പിക്കുന്നത്. ഷെയ്‌ഖ...
അലൈൻ സെൻ്റ് ഡയനീഷ്യസ് ഓർത്തഡോക്‌സ് ദേവാലയത്തിലെ ‘കൊയ്ത്തുൽസവം 2023’ നവംബർ 4 ശനിയാഴ്ച സന്ധ്യക്ക് 6:30 മുതൽ നടക്കും. ദേവാലയ അങ്കണത്തിൽ വിവിധ പരിപാടികളും കൊയ്തുത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. മലയാളിയുടെ ഗൃഹാതുരത്വമുണർത്തുന്ന...
യുഎഇ അൽ ദഫ്രയിൽ നടക്കുന്ന ലിവ ഡേറ്റ് ഫെസ്റ്റിവലിൻ്റേയും ലേലത്തിൻ്റേയും രണ്ടാം പതിപ്പിൽ സന്ദർശിച്ച് സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ശൈഖ് നഹ്യാൻ ബിൻ സായിദ്...