‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പുതുതലമുറയിലെ സിനിമ സംവിധായകർക്ക് തന്നെ വിളിക്കാൻ പേടിയെന്ന് സംഗീതജ്ഞൻ ഇളയരാജ. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. കേരളത്തിലെ ഓരോ വീട്ടിലും മ്യൂസിക് ഡയറക്ടര്‍മാരുള്ള കാലമാണിതെന്നും മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കാത്തത് ആരും...
പുസ്തകങ്ങൾ കൂട്ടാകുന്ന പുസ്തകങ്ങൾ കഥ പറയുന്ന ദിവസങ്ങൾക്ക് തുടക്കമിട്ട് ഷാർജ രാജ്യാന്തര പുസ്തകമേള. ഷാർജ എക്സ്പോസെൻ്ററിൽ ഭരണാധികാരി ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പങ്കെടുത്തു. ചടങ്ങിൽ ലിബിയൻ എഴുത്തുകാരൻ ഇബ്രാഹിം...
സമൃദ്ധിയുടേയും സന്തോഷത്തിൻ്റേയും ഓണം പ്രവാസികൾക്കൊപ്പം ആഘോഷമാക്കി നെസ്റ്റോ ഗ്രൂപ്പും.നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിൽ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന പൊന്നോണ മേളയ്ക്ക് തുടക്കമായി. സദ്യക്കുളള തനിനാടൻ വിളകൾ മുതൽ അത്തമൊരുക്കാനുളള പൂക്കൾവരെ എല്ലാ വിഭവങ്ങളും നെസ്റ്റോയിലെ ഓണച്ചന്തയിൽ...
ഗൾഫ് മേഖലയിൽ വേനൽക്കാലം ആരംഭിച്ചതോടെ ഉഷ്ണമേഖലാ പഴങ്ങൾക്കും ആവശ്യക്കാരേറി. ജനങ്ങളുടെ ആരോഗ്യസംരക്ഷണവും പഴവർഗ്ഗങ്ങളുടെ ഡിമാൻ്റും കണക്കിലെടുത്ത് പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിൽ വേനൽകാല പഴങ്ങളുടെ അത്യപൂർവ ശേഖരമൊരുക്കി. "ട്രോപികൂൾ" എന്ന പേരിലാണ്...
വാക്കുകൾ പരക്കട്ടെ എന്ന പ്രമേയത്തില്‍ ഷാർജ എക്സപോ സെന്‍ററില്‍ ആരംഭിച്ച രാജ്യാന്തര പുസ്തകമേളയുടെ 41–ാം എഡിഷന്‍ യുഎഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി...
41-മത് ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയക്ക് കൊടിയുയരുന്നു. നവംബർ രണ്ട് ബുധനാഴ്ച മുതൽ 13 വരെ ഷാർജ എക്സപോ സെന്ററിലാണ് മേള. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള രണ്ടായിരത്തിലധികം പ്രസാധകര്‍ മേളയില്‍ പങ്കെടുക്കും.
`വാക്ക് പ്രചരിപ്പിക്കുക'...