‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: fees

spot_imgspot_img

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ വരുമ്പോൾ പാർക്കിങ്ങ് , സാലിക് നിരക്കുകളിൽ വെത്യാസമുണ്ടാകും. 1....

ലൈസൻസ് ഫീസിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി ​ഗ്ലോബൽ മാർക്കറ്റ്

വിവിധ ലൈസൻസുകളുടെ ഫീസിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. അബുദാബി ഗ്ലോബൽ മാർക്കറ്റിന്റെ (എഡിജിഎം) പരിധിയിൽ വരുന്ന നോൺ-ഫിനാൻഷ്യൽ, റീട്ടെയിൽ ലൈസൻസുകൾ നേടുന്നതിലാണ് 50 ശതമാനമോ അതിൽ കൂടുതലോ ഇളവുകൾ പ്രഖ്യാപിച്ചത്. പുതുക്കിയ...

ഹജ്ജിനുള്ള സേവന ഫീസ് പ്രഖ്യാപിച്ച് ഒമാൻ

ഹജ്ജ് സീസണിന് മുന്നോടിയായി ഒമാനില്‍ ഹജ്ജിനുള്ള സേവന ഫീസ് പ്രഖ്യാപിച്ചു. ഒമാൻ എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയമാണ് ഫീസ് സംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിച്ചത്. ഈ വർഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ നവംബർ അഞ്ചിന്...

ഒമാനിൽ ഈ വർഷത്തെ ഹജ്ജിനുള്ള​ സേവന ഫീസ് പ്രഖ്യാപിച്ച് മതകാര്യ മന്ത്രാലയം

ഒമാനിൽ ഈ വർഷത്തെ ഹജ്ജ് കർമം നിർവഹിക്കുന്നതിനുള്ള സേവന ഫീസ് പ്രഖ്യാപിച്ചു. എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയമാണ് ഫീസ് പ്രഖ്യാപിച്ചത്. മദീനയിലേക്ക്​ വിമാനമാർഗ്ഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ്​ അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക്​...

ഷാർജയിൽ പാർക്കിംഗ് ഫീസ് അടച്ചില്ലെങ്കിൽ 150 ദിർഹം വീതം പിഴ

ഷാർജയിൽ പാർക്കിംഗ് നിയമങ്ങൾ കർശനമാക്കി. പണമടച്ചുള്ള പാർക്കിങ്‌ ഉപയോഗിക്കുന്നവർ പരമാവധി പത്ത് മിനിറ്റിനുള്ളിൽ നിശ്ചിത നിരക്ക് അടയ്ക്കണമെന്ന് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. പണം അടയ്ക്കുന്നത് വൈകിയാൽ 150 ദിർഹം പിഴ ഈടാക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു. നിശ്ചിത...

പുതിയ അധ്യയന വർഷം ഷാർജയിലും ഫീസ് വർദ്ധന

ഷാർജയിലെ പ്രൈവറ്റ് എജ്യുക്കേഷൻ റെഗുലേറ്റർ അടുത്ത വർഷത്തേക്കുള്ള സ്‌കൂൾ ഫീസിൽ 5 ശതമാനം വർധനവിന് അംഗീകാരം നൽകി. വിഭവങ്ങളും തൊഴിൽ ആവശ്യകതകളും വർധിപ്പിക്കാനുള്ള സ്വകാര്യ മേഖലയുടെ ആവശ്യങ്ങളോടുള്ള പ്രതികരണമായാണ് വർദ്ധനവ് ഉണ്ടായതെന്ന് ഷാർജ...