‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: farm

spot_imgspot_img

ഷാർജയുടെ സ്വന്തം മലീഹ പാലിന് വൻ ഡിമാൻ്റ് ; ഫാമിൽ പശുക്കളുടെ എണ്ണം കൂട്ടുന്നു

ഷാർജയുടെ സ്വന്തം മലീഹ പാൽ വിപണിയിൽ വൈറലായതോടെ ഷാർജ ഫാമിൽ രണ്ടാം ബാച്ച് പശുക്കൾ എത്തിച്ചു. ഇതോടെ ഫാമിലെ ആകെ പശുക്കളുടെ ഇനങ്ങളുടെ എണ്ണം 2,500 ആയി. 1300 ഡാനിഷ് പശുക്കളെയാണ് ഷാർജ...

ലോകത്തിലെ ഏറ്റവും വലിയ ഫാം; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി സൗദി അറേബ്യ

ലോകത്തിലെ ഏറ്റവും വലിയ ഫാം എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി സൗദി അറേബ്യ. റിന്യൂവബിൾ വാട്ടർ അഗ്രികൾച്ചറിനായുള്ള ഗവേഷണ യൂണിറ്റിന്റെ വിപുലീകരണ ഫാം അസീർ മേഖലയിലെ വാദി ബിൻ ഹഷ്ബാലിലാണ് സ്ഥിതി...

യുഎഇയിൽ കുറഞ്ഞ വരുമാനമുള്ള ഫാം ഉടമകൾക്ക് വൈദ്യുതി ബിൽ കിഴിവ് പ്രഖ്യാപിച്ചു

യുഎഇയിൽ കുറഞ്ഞ വരുമാനമുള്ള ഫാം ഉടമകൾക്ക് വൈദ്യുതി ബില്ലിൽ കിഴിവ് പ്രഖ്യാപിച്ചു. 2023 ജൂലൈ ഒന്ന് മുതൽ പരിമിതമായ വരുമാനമുള്ള എമിറാത്തി ഫാം ഉടമകൾക്ക് അവരുടെ പ്രതിമാസ വൈദ്യുതി ബില്ലുകൾ കുറയുമെന്ന് യുഎഇ...

മലീഹ പാടത്ത് വിളവെടുപ്പുത്സവം; ആദ്യദിനം ഷാർജ സുൽത്താൻ നേരിട്ടെത്തി

ഷാർജ മലീഹ പാടത്ത് ഗോതമ്പ് വിളവെടുപ്പുത്സവത്തിന് തുടക്കം. ആദ്യദിനം വിളവെടുക്കുന്നത് നേരിൽ കാണാൻ ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൌൺസിൽ അംഗവുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നേരിട്ടെത്തി....

ഷാര്‍ജ മലീഹയിലെ ഗോതമ്പ് പാടങ്ങൾ വിളവെടുപ്പിന് ഒരുങ്ങുന്നു

ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മേല്‍നോട്ടത്തില്‍ മലീഹ പ്രദേശത്ത് ആരംഭിച്ച ഗോതമ്പ് പാടത്ത് ആദ്യ വിളവെടുപ്പിനുളള ഒരുക്കങ്ങൾ. ആദ്യ വിളവെടുപ്പ് ഉത്സവമാക്കാന്‍ ഒരുങ്ങുകയാണ് ഷാർജ ഫാമിലെ...

മരുഭൂമിയില്‍ വിത്തെറിഞ്ഞു; 400 ഹെക്ടറില്‍ കതിരണിഞ്ഞ് ഗോതമ്പ് പാടങ്ങള്‍

ചുട്ടുപൊളളുന്ന വെയിലിനിടയിലും കഠിനാധ്വാനം. രണ്ടുമാസം കൊണ്ട് ഷാര്‍ജയിലെ മലീഹ പ്രദേശത്തുള‍ള മരുഭൂമി കൃഷിഭൂമിയായി മാറി. 400 ഹെക്ടര്‍ പ്രദേശം പച്ചപ്പണിഞ്ഞ ഗോതമ്പുപാടമായി മാറി. ഏകദേശം 500 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ളതാണ് ഫാം. കാര്‍ഷിക...