‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ താരമാണ് സണ്ണി വെയ്ൻ. കുറച്ച് കാലമായി താരത്തിന്റെ സിനിമയേക്കാൾ സാമൂഹ്യ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത് താരത്തിന്റെ കുടുംബജീവിതത്തേക്കുറിച്ചാണ്. സണ്ണിയും നൃത്തവേദികളിൽ സജീവമായ ഭാര്യ രഞ്ജിനി...
ഭാര്യ ഷേമയ്ക്കൊപ്പം ഒൻപതാം വിവാഹവാർഷികം ആഘോഷിച്ച് അനൂപ് മേനോൻ. വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്ക്കും മകൾ ആമിക്കുമൊപ്പമുള്ള മനോഹര നിമിഷങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച താരം വിവാഹ വാർഷികത്തിൽ ആശംസ അറിയിച്ചവർക്ക് നന്ദി പറയുകയും...
സൗദിയുടെ പൈതൃക നഗരത്തിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിച്ച് സൗദി അൽ നസർ ഫുട്ബോൾ ക്ലബിൻ്റെ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ പങ്കാളി ജോർജിന റോഡ്രിഗസിനും കുടുംബത്തിനുമൊപ്പമായിരുന്നു അദ്ദേഹത്തിൻ്റെ വിനോദയാത്ര.
സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള...
ഫുട്ബോൾ താരമായ ലയണൽ മെസ്സിയുടെ കളിക്കളത്തിന് അകത്തും പുറത്തുമുള്ള നീക്കങ്ങളെല്ലാം വാർത്തയാണ്. മെസിയുടെ മറ്റൊരു വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചായായിരിക്കുന്നത്. തനിക്ക് ഒരു പെണ്‍കുഞ്ഞ് കൂടി വേണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞതാണ് വൈറലായിരിക്കുന്നത്. ഭാര്യ...
യുഎഇയിലെ മതസഹിഷ്ണുതയുടെയും സൗഹാർദ്ദത്തിന്റെയും പ്രതീകമായ അബ്രഹാമിക് ഫാമിലി ഹൗസ് കൂടുതൽ ആരാധകരെ ആകർഷിക്കുന്നു. മസ്ജിദ്, പള്ളി, സിനഗോഗ് എന്നിവയ്ക്ക് നേതൃത്വം നൽകുന്ന വിശ്വാസ വിഭാഗങ്ങളുടെ നേതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎഇയിൽ സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്ന...