‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായിലെ ടോള്‍ ഗേറ്റ് ഓപ്പറേറ്റര്‍ കമ്പനിയായ സാലിക്കിൻ്റെ പേരിൽ വ്യാജ പ്രചരണം ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ. സാലിക്കിൽ പണം നിക്ഷേപിച്ചാൽ താമസക്കാർക്ക് 35,600 ദിർഹം പ്രതിമാസ വരുമാനം ലഭിക്കുമെന്ന പ്രചരണം തെറ്റാണെന്നും അധികൃതർ മുന്നറിയിപ്പ്...
യുഎഇയിൽ തുടർച്ചയായി മഴയുടെ മുന്നറിയിപ്പെത്തുകയാണ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഉൾപ്പെടെയുള്ള ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് നൽകുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾക്കും വിവരങ്ങൾക്കും പുറമെ നിരവധി വ്യാജ വാർത്തകളും പ്രചരിക്കുന്നതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ...
ഷാർജയിൽ പൊതുസ്ഥലത്ത് കടുവയെ കണ്ടതായി വാർത്തകൾ പ്രചരിക്കുന്നതിനിടെ അവ നിഷേധിച്ച് അധികൃതർ. ഷാർജയിലെ എൻവയോൺമെൻ്റ് ആന്റ് പ്രൊട്ടക്റ്റഡ് ഏരിയാ അതോറിറ്റിയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ നിഷേധിച്ചത്.
ഇന്നാണ് ഷാർജയിൽ കടുവയെ കണ്ടെന്ന...
മദ്യനയത്തിൽ ഷാപ്പുകൾക്ക് സ്റ്റാർ പദവി നൽകാൻ തീരുമാനിച്ചെന്ന നിലയിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്ത തെറ്റാണെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് അറിയിച്ചു. മന്ത്രിയുടെ ഓഫീസ് വാർത്താ കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്....
ആശുപത്രിയിലാണെന്ന വ്യാജ വാർത്തകൾക്കെതിരെ രസകരമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ബാബുരാജ്. താരത്തെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന തരത്തിലായിരുന്നു വ്യാജ വാർത്തകൾ ചില യൂട്യൂബ് ചാനലുകളിൽ വന്നത്. ഇതിന് മറുപടിയായി ജിമ്മില്‍ വ്യായാമം...
ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യണമെന്നുത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. ഭാവിയിലും ഇത്തരം വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. ഐശ്വര്യ റായ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ...