‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Fahad Fasil

spot_imgspot_img

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും ഡയലോഗിലും എപ്പോഴും വ്യത്യസ്തതയും കൃത്യതയും പുലർത്താൻ ശ്രദ്ധിക്കുന്ന...

16 വർഷങ്ങൾക്ക് ശേഷം സംവിധാനത്തിലേക്ക് തിരിയാൻ രൺജി പണിക്കർ; നായകനായി ഫഹദ് ഫാസിൽ

മികച്ച ത്രില്ലർ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് രൺജി പണിക്കർ. കഥ, തിരക്കഥ, സംവിധാനം, അഭിനയം തുടങ്ങി എല്ലാ മേഖലകളിലും കൈകടത്തിയ താരം ഇപ്പോൾ വീണ്ടും സംവിധായകന്റെ വേഷമണിയുകയാണ്....

‘ഞാൻ എ.ഡി.എച്ച്.ഡി രോ​ഗബാധിതൻ’; വെളിപ്പെടുത്തലുമായി ഫഹദ് ഫാസിൽ

ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ഫഹദ് ഫാസിൽ. നടനായും നിർമ്മാതാവായും സിനിമാ മേഖലയിൽ തിളങ്ങുന്ന താരം നിലവിൽ അന്യഭാഷകളിലും പ്രശസ്തനാണ്. ഇപ്പോൾ ഫഹദ് ഫാസിൽ നടത്തിയ വെളിപ്പെടുത്തലിൽ...

ആദ്യ 100 കോടിയുടെ മധുരം ആസ്വദിക്കാനൊരുങ്ങി ഫഹദ്; 92 കോടിയും പിന്നിട്ട് ‘ആവേശം’

തിയേറ്ററിൽ തരം​ഗം സൃഷ്ടിച്ച് കുതിപ്പ് തുടരുകയാണ് ഫഹദ് ഫാസിലിന്റെ ആവേശം. സിനിമാ പ്രേമികൾക്ക് വിഷുക്കൈനീട്ടമായി റിലീസ് ചെയ്ത സിനിമ ഫഹദിന്റെ ആദ്യ 100 കോടിയിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 11 ദിവസങ്ങൾകൊണ്ട് ആവേശം വാരിയത് 92...

ബോക്സോഫീസിൽ ഫഫ സ്റ്റാറായി; അഞ്ചാം ദിവസം പിന്നിടുമ്പോൾ 50 കോടിയിലേയ്ക്ക് കുതിച്ച് ‘ആവേശം’

പ്രേക്ഷകർക്കിടയിൽ തരം​ഗമായി ഫഹദ് ഫാസിലിൻ്റെ 'ആവേശം'. മികച്ച പ്രതികരണം നേടി തിയേറ്ററിൽ മുന്നേറുന്ന ചിത്രം അഞ്ചാം ദിവസം പിന്നിടുമ്പോൾ 50 കോടി ക്ലബ്ബിലേയ്ക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ ചിത്രത്തിൻ്റെ ആഗോള കലക്ഷൻ 48 കോടിയാണെന്നാണ്...

ഫഹദ് ഫാസിലിന്റെ ‘ആവേശം’ നാളെ തിയേറ്ററിലേയ്ക്ക്; താരത്തിന്റെ പുതിയ ലുക്ക് കാണാനുള്ള ആവേശത്തിൽ ആരാധകർ

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രമായ 'ആവേശം' നാളെ ജനങ്ങളിലേയ്ക്ക് എത്തും. ഇതുവരെ പ്രത്യക്ഷപ്പെടാത്ത ലുക്കിൽ എത്തുന്ന 'ഫഫ'യെ കാണാൻ തെന്നിന്ത്യൻ ആരാധകർ വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്....