‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദേ വരുന്നൂ... ഇൻസ്റ്റയ്ക്ക് പിന്നാലെ വാട്ട്‌സ്ആപ്പിലും 'മെറ്റ എഐ'. ജനറേറ്റീവ് എഐയിലേക്കുള്ള ചുവടുവയ്‌പ്പിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന മെറ്റാ കണക്ട് 2023 ഇവന്റിലായിരുന്നു മേധാവി മാർക്ക് സക്കർബർഗ് വ്യത്യസ്തമായ നിരവധി എഐ...
രണ്ട് മണിക്കൂറോളം ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കിയപ്പോൾ ജനങ്ങൾക്ക് കാര്യമായ നഷ്ടമൊന്നും സംഭവിച്ചില്ല. എന്നാൽ നഷ്ടം സംഭവിച്ചത് മുഴുവൻ മെറ്റയുടെ മേധാവി മാർക്ക് സക്കർബർഗിനാണ്. വെറും ഒരു ദിവസം കൊണ്ട് 300 കോടിയോളം ഡോളറാണ്...
സാമൂഹ്യമാധ്യമങ്ങൾ ഇല്ലാത്ത ഒരു ദിവസത്തേക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുമോ. ഇല്ല അല്ലേ. കാരണം ഒരു നേരം ഭക്ഷണം കിട്ടിയില്ലെങ്കിലും ഫോൺ കയ്യിലുണ്ടെങ്കിൽ ജീവിക്കാം എന്ന അവസ്ഥയിലാണ് ഇന്ന് ജനങ്ങൾ. ഇന്നലെ വൈകിട്ടോടെ ഏകദേശം...
തട്ടിപ്പുകൾ പലവിധം! അറിഞ്ഞും കണ്ടും സോഷ്യൽമീഡിയ ഉപയോഗിക്കണം. ഇല്ലെങ്കിൽ പണം പോകുന്ന വഴി അറിയില്ല. സംഭവം ഇങ്ങനെയാണ്. പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന വ്യാജേന വീഡിയോകോള്‍ വന്നു, പിന്നാലെ ...
ഫേസ്ബുക്കിലെ പ്രൊഫൈല്‍ സെറ്റിംഗ്സില്‍ നിര്‍ണായക മാറ്റം വരുന്നു. ഇനി ഉപയോക്താവിൻ്റെ പ്രൊഫൈലില്‍ മതം, രാഷ്ട്രീയം, വിലാസം, താത്പര്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കില്ല. ഡിസംബര്‍ 1 മുതലാണ് ഈ മാറ്റം വരുന്നത്
ഫേസ്ബുക്ക് നാവിഗേറ്റ് ചെയ്യാനും...
യുവ നടന്‍ നസ്‌ലെൻ്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് പ്രധാനമന്ത്രിക്കെതിരെ കമൻ്റിട്ടെന്ന് പരാതി. വ്യാജ ഐഡി ആണെന്ന പരാതിയിൽ നിർണായക കണ്ടെത്തൽ ഉണ്ടായിരിക്കുന്നു. വ്യാജ ഫേസ്ബുക്ക് അക്കൌണ്ടിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര...