‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിൽ പകൽ ചൂടിന്റെ കാഠിന്യം കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഈ മാസം മുഴുവൻ ഉച്ചവിശ്രമം തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. സെപ്റ്റംബർ 15-ഓടെ രാജ്യത്തെ പുറംതൊഴിലാളികളുടെ മധ്യാഹ്ന ഇടവേള അവസാനിക്കാനിരിക്കെയാണ് തീരുമാനം....
സന്ദർശകരുടെ കുത്തൊഴുക്കിൽ ശ്വാസം മുട്ടി ദുബായിലെ ഗ്ലോബൽ വില്ലേജ്. ഗ്ലോബൽ വില്ലേജ് സീസൺ 28 ഏപ്രിൽ 28 ന് അവസാനിക്കുമെന്ന് അറിഞ്ഞതോടെയാണ് അസാധാരണമായ തിരക്ക് അനുഭവപ്പെട്ടത്. ഇതോടെ ഗ്ലോബൽ വില്ലേജ് സീസൺ 28...
പൂക്കളുടെ സൗന്ദര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. യാമ്പു പുഷ്പമേള ഏപ്രിൽ 30 വരെ നീട്ടി. സന്ദർശകരുടെ തിരക്ക് കണക്കിലെടുത്താണ് പുഷ്പമേള 52 ദിവസത്തേയ്ക്ക് കൂടി നീട്ടിയത്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ...
എല്ലാത്തരം യുഎഇ വിസകളുടെയും സാധുത 60 ദിവസത്തേക്ക് കൂടി മാത്രം നീട്ടാനുള്ള ഓണ്‍ലൈന്‍ സംവിധാനവുമായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, നാഷനാലിറ്റി, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി. അതോറിറ്റിയുടെ (െഎസിപി) സ്മാർട്ട് ചാനലുകളിലൂടെയാണ്...
ലോകകപ്പ് കാലത്ത് ഖത്തര്‍ സന്ദര്‍ശിക്കാനായി ആരാധകര്‍ക്കും സംഘാടകള്ക്കുമായി ഏര്‍പ്പെടുത്തിയിരുന്ന ഹയ്യാ കാര്‍ഡിന്റെ കാലാവധി ഒരുവര്‍ഷത്തേക്ക് നീട്ടി. രാജ്യത്തിന് പുറത്തുള്ള ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശിക്കാമെന്ന് ആഭ്യന്തര...
യുഎഇയില്‍ അനശ്്ചിത കാലതൊഴില് കരാറുകൾ നിര്‍ത്തലാക്കുന്നതിന്റെ കാലാവധി നീട്ടി. 2023 ഡിസംബര്‍ 31 വരെയാണ് നീട്ടിയത്. തൊഴിലുടമകൾക്ക് അനശ്ചിതകാല കരാറുകൾ നിശ്ചിത കാലപരിധിയുളള കരാറുകളിലേക്ക് മാറ്റാന്‍ കൂടുതല്‍ സമയം അനുവദിച്ചുകൊണ്ടാണ് മാനവ വിഭവശേഷി...