‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: export

spot_imgspot_img

ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം; വിലക്കയറ്റ ഭീഷണിയിൽ രാജ്യങ്ങൾ

അരി കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിരോധനം യുഎഇയിലെ ചില്ലറ വ്യാപാര മേഖലയിലും പ്രതിഫലിക്കും. നാൽപ്പത് ശതമാനം വിലക്കയറ്റം ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി വർദ്ധിപ്പിച്ചും പുതിയ വിതരണക്കാരെ ഉപയോഗിച്ചും...

പുനർകയറ്റുമതി ഇരട്ടിയാക്കാനൊരുങ്ങി യുഎഇ; 24 ഇന കർമ്മപദ്ധതിക്ക് മന്ത്രസഭയുടെ അനുമതി

രാജ്യത്തെ തുറമുഖങ്ങളിൽ നിന്ന് പുനർ കയറ്റുമതി ഇരട്ടിയാക്കാനുളള കർമ്മപദ്ധതിക്ക് രൂപം നൽകി യുഎഇ. 24 ഇന കർമ പദ്ധതിക്കാണ് യുഎഇ മന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിനായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അമ്പത് വാണിജ്യ...

യുഎഇയില്‍ ഇറക്കുമതി ചിലവ് കുറയുന്നു. ഭക്ഷ്യ ഉല്‍പ്പന്നങ്ങൾക്ക് വില കുറയുമെന്ന് സൂചന

കണ്ടെയ്നർ ലഭ്യത വർധിച്ചതോടെ യുഎഇയിലെ ഇറക്കുമതി ചിലവ് കുറഞ്ഞതായി റിപ്പോര്‍ട്ടുകൾ. ഇതോടെ നിത്യോപയോഗ സാധനങ്ങ‍ളുടെ വിലയില്‍ പ്രകടമായ വിലക്കുറവ് ലഭ്യമാകുമെന്ന് നിഗമനം. അരി, ശീതീകരിച്ച കോഴിയിറച്ചി (ഫ്രോസൺ ചിക്കൻ), പാചക എണ്ണ എന്നിവയ്ക്ക്...

മെയ്ക് ഇൻ ദ എമിറേറ്റ് പദ്ധതിക്ക് ആക്കം കൂട്ടി യുഎഇ

മെയ്ക് ഇൻ ദ എമിറേറ്റ് പദ്ധതിക്കു ആക്കം കൂട്ടാൻ യുഎഇ മന്ത്രസഭാ യോഗത്തിന്റെ തീരുമാനം. ഇതിന്‍റെ ഭാഗമായി യുഎഇയിൽ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്താൽ വൻതുക നികുതി ഈടാക്കുന്ന പുതിയ കസ്റ്റംസ് നിയമത്തിന്...

ഇറാന്‍ കുങ്കുമപ്പൂവിന്‍റെ നാട്; 30 കോടി ഡോളറിന്‍റെ കരാറുമായി ഖത്തര്‍

ചുവന്ന സ്വര്‍ണമെന്നാണ് കുങ്കുമപ്പൂവിന്‍റെ അപരനാമം. പെട്രോളിന്‍റെ നാടായ ഇറാനില്‍ യഥേഷ്ടം കൃഷിയുളള സുഗന്ധവ്യഞ്ജനം. കുങ്കുമപ്പൂവ് വാങ്ങുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ കരാർ ഇറാനുമായി ഒപ്പിട്ടിരിക്കുകയാണ് ഖത്തര്‍. ഇറാനിൽ നിന്ന് മുപ്പത് കോടി ഡോളറിന്റെ കുങ്കുമപ്പൂവ്...

എഞ്ചിനീയറിംഗ് രംഗത്ത് ഇന്ത്യ-യുഎഇ സഹകരണം; കയറ്റുമതി വര്‍ദ്ധിപ്പിക്കും

ഇന്ത്യയില്‍നിന്നുളള എഞ്ചിനീയറിംഗ് കമ്പനികൾക്ക് മികച്ച ബിസിനസ് അവസരങ്ങളൊരുക്കി യുഎഇ. ദുബായിലുളള കമ്പനികളുമായി സഹകരിച്ച് വ്യാപാരവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കാന്‍ ധാരണയായി. ഇന്ത്യന്‍ എംബസിയും ദുബായ് ചേംബറും ചേര്‍ന്ന് സംഘടിപ്പിച്ച വ്യാപാര സംഗമത്തിലാണ് തീരുമാനം. കയറ്റുമതിയുടെ കണക്കുകൾ ഇന്ത്യയും...