‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: export

spot_imgspot_img

സെപ കരാറും ആഭരണകയറ്റുമതിയും; ജിജെസി നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

സെപ കരാറിന് കീഴിലുള്ള ജ്വല്ലറി കയറ്റുമതിയിലെ നേട്ടങ്ങളെക്കുറിച്ച് ഇന്ത്യൻ ജ്വല്ലറികളെ ബോധവത്കരിക്കുന്നതിനായി ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിലിൻ്റെ (ജിജെസി) നേതൃത്വത്തിൽ ദുബായിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ഹയാത്ത് റീജൻസിയിൽ...

യുഎഇയിലെ മാർക്കറ്റുകളിൽ ഇനി ഇന്ത്യൻ സവാളയെത്തും; കയറ്റുമതിക്ക് അനുമതി നൽകി

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം യുഎഇയിലെ മാർക്കറ്റുകൾ കീഴടക്കാൻ ഇന്ത്യൻ സവാളയെത്തുന്നു. യുഎഇയിലേക്ക് സവാള കയറ്റുമതി ചെയ്യുന്നതിന് അനുമതി നൽകിയിരിക്കുകയാണ് ഇന്ത്യ. 14,400 ടൺ സവാളയാണ് കയറ്റുമതി ചെയ്യാൻ ഇന്ത്യൻ സർക്കാർ അനുവദിച്ചത്....

യുഎഇയിൽ ഇന്ത്യയുടെ ‘ഭാരത് പാർക്ക്’ വരുന്നു

യുഎഇയിൽ ‘ഭാരത് പാർക്ക്’ എന്ന പേരിൽ പ്രത്യേക വ്യാപര പാർക്ക് സ്ഥാപിക്കാനുള്ള നീക്കവുമായി ഇന്ത്യ. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന ഒരു ഗുഡ്‌സ് ഷോറൂമും വെയർഹൗസുകളും സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വാണിജ്യ, ടെക്‌സ്‌റ്റൈൽസ്...

യുഎഇലേയ്ക്കുള്ള ഇന്ത്യൻ ഭക്ഷ്യ ഉല്പന്നങ്ങളുടെ കയറ്റുമതിയിൽ വൻ വർദ്ധനവ്

യുഎഇലേക്കുള്ള ഇന്ത്യൻ ഭക്ഷ്യ ഉല്പന്നങ്ങളുടെ കയറ്റുമതിയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ എട്ട് മാസങ്ങളിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള ഭക്ഷ്യ ഉല്പന്നങ്ങളുടെ വ്യാപാരം വർധിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയമാണ്...

പുതിയ 6 സിഇപിഎ കരാറുകൾ വർഷാവസാനത്തോടെയെന്ന് യുഎഇ

വർഷാവസാനത്തോടെ ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ചിലി,കോസ്റ്റാറിക്ക, കൊളംബിയ, ഉക്രെയ്ൻ എന്നിവരുമായി യുഎഇ പുതിയ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകൾക്ക് (സിഇപിഎ) അന്തിമരൂപം നൽകുമെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ...

അരിക്ഷാമം രൂക്ഷമാകുന്നു; നാല് മാസത്തേക്ക് കയറ്റുമതി നിരോധിച്ച് യുഎഇ

അരി കയറ്റുമതി നാല് മാസത്തേക്ക് നിരോധിച്ച് യുഎഇ. ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതിക്കും പുനർ കയറ്റുമതിക്കുമുള്ള താൽക്കാലിക നിരോധനം സംബന്ധിച്ച് വെള്ളിയാഴ്ചയാണ് സാമ്പത്തിക മന്ത്രാലയം ഉത്തരവിറക്കിയത്. ജൂലൈ 20ന് ശേഷം ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന...