‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിൽ പ്രവാസം ചിലവിടുന്ന കാലത്ത് ദമ്പതികൾക്ക് കുഞ്ഞു ജനിച്ചാൽ അതിനുള്ള താമസാനുമതി എങ്ങനെ ലഭിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും പലർക്കും വ്യക്തതയില്ല. 120 ദിവസത്തിനുള്ളിൽ താമസാനുമതി നേടിയില്ലെങ്കിൽ ഇവരെ കാത്തിരിക്കുന്നത് പിഴയും മറ്റ് നിയമനടപടികളുമാണ്....
പ്രവാസികൾക്ക് വായ്‌പ അനുവദിക്കുന്നതിന് കുവൈത്തിലെ ബാങ്കുകൾ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഉയർന്ന നിലവാരമുള്ള ക്രെഡിറ്റ് റെക്കോർഡ്, ജോലി സ്ഥിരത, ശമ്പളം, സേവനാനന്തര ആനുകൂല്യം എന്നിവ പരിഗണിച്ചാണ് ഇനിമുതൽ കുവൈത്തിൽ ലോൺ അനുവദിക്കുക.
ഡോക്ടർമാർ, നഴ്‌സുമാർ,...
കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് വ്യവസ്ഥകളോടെ പാർട്ട്-ടൈം ജോലി ചെയ്യുന്നതിന് അനുമതി നൽകി. കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ അഹ്‌മദ് അൽ ജാബിർ അൽ സബാഹ്...
ഖത്തറിലേയ്ക്കുള്ള പ്രവാസികളുടെ പ്രവേശനവും മടക്കവും താമസവും സംബന്ധിച്ച നിയമ ഭേദഗതിക്കുള്ള ആഭ്യന്തര മന്ത്രിയുടെ കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിലാണ്...
കുവൈത്തിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി അധികൃതർ. കഴിഞ്ഞ രണ്ട് മാസത്തിനിടെ താമസ - കുടിയേറ്റ നിയമങ്ങൾ ലംഘിച്ച 7,685 പ്രവാസികളെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്തംബറിൽ മാത്രം 3,837...
നിയമലംഘനം നടത്തിയ 9,576 പ്രവാസികളെ ഒരാഴ്ചയ്ക്കിടെ സൗദിയിൽ നാടുകടത്തി. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘനങ്ങൾക്ക് നിയമ നടപടി നേരിട്ടവരെയാണ് നാടുകടത്തിയത്. ഇതേ കാലയളവിൽ രാജ്യത്ത് നടത്തിയ റെയ്ഡുകളിൽ 15,812-ഓളം വിദേശികളെ...