‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യു.എ.ഇയിലെ വാടകനിരക്കുകൾ ഉയരുന്നത് പ്രവാസികളായ താമസക്കാരെ ബാധിക്കുന്നതായി റിപ്പോർട്ടുകൾ. അഞ്ച് മുതൽ 20 ശതമാനം വരെ വാടക ഉയരുന്നതായാണ് കണക്കുകൾ. കോവിഡിന് ശേഷം ദുബായിലെ വാടക ഉയർന്നതിനാൽ ഷാർജ , അജ്മാൻ എമിറേറ്റുകളിലേക്ക്...
സൗദി അറേബ്യയിൽ നിന്ന് അവധിക്കായി നാട്ടിൽ പോയ യുവാവ് പനി ബാധിച്ച് മരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശി മുഹമ്മദ് ഷബീർ(35) ആണ് മരിച്ചത്. പനിയും മഞ്ഞപ്പിത്തവും മൂർഛിച്ച ഷബീറിനെ കോഴിക്കോട് മിംസ് ആശുപത്രിയിൽ...
അവധിക്ക് നാട്ടിൽ പോയി തന്റെ പ്രിയപ്പെട്ടവരെ കണ്ട ശേഷം മടങ്ങിയെത്തിയ പ്രവാസി സലാലയിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ശാന്തിനഗർ തിരുമല സ്വദേശി പത്മരാമത്തിൽ അശോകാണ് (54) കുഴഞ്ഞുവീണ് മരിച്ചത്. ഇന്നലെയാണ് അശോക് നാട്ടിൽ...
ഒരുപാട് സ്വപ്നങ്ങളുമായി ദുബായിലെത്തിയതാണ്. അപ്രതീക്ഷിതമായി രോഗബാധിതനായതിനേത്തുടർന്ന് മരണത്തിന് കീഴടങ്ങി. എന്നാൽ ഇപ്പോൾ ബില്ലടയ്ക്കാൻ പണമില്ലാത്തതിനാൽ ആശുപത്രി അധികൃതർ മൃതദേഹം വിട്ടുനൽകാൻ തയ്യാറാകുന്നില്ല. എന്തുചെയ്യണമെന്ന് അറിയാതെ ഒരു കുടുംബം കണ്ണീരോടെ നാട്ടിൽ കാത്തിരിക്കുകയാണ്.
ഗുരുവായൂർ സ്വദേശിയായ...
പ്രവാസികളുടെ ഇഷ്ട ഇടമാണ് ദുബായ്. അതുകൊണ്ട് തന്നെ തൊഴിൽ തേടിയും നിക്ഷേപത്തിനുമായി ദുബായ് ലക്ഷ്യമാക്കി വരുന്നത് നിരവധി പ്രവാസികളാണ്.
അതുകൊണ്ട് തന്നെ ദുബായിൽ താമസമാക്കുന്ന വിദേശികളുടെ എണ്ണത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തി. കഴിഞ്ഞ ജനുവരി...
പ്രവാസികൾക്കുള്ള നിയമങ്ങൾ കർശനമാക്കി ഖത്തർ. ഖത്തറിൽ ആദ്യമായെത്തുന്ന പ്രവാസികൾ 30 ദിവസത്തിനകം റെസിഡൻസി പെർമിറ്റ് നേടണമെന്ന നിർദേശമാണ് ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്നത്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി....