‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പ്രവാസി വിദ്യാര്‍ഥികള്‍ക്ക് നഴ്സിംഗ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് യുഎഇ. നിര്‍ധന കുടുംബങ്ങളിലെ മികച്ച പ്രവാസി വിദ്യാര്‍ഥികള്‍ക്കാണ് യുഎഇയിലെ കോളേജുകളില്‍ നഴ്‌സിംഗ് പഠനത്തിന് അവസരം ഒരുക്കിയത്. അബുദാബി വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ‘അടയാ’...
മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളാണ് ദുബായിലുളളതെങ്കിലും ചിലവിന്‍റെ കാര്യത്തില്‍ പ്രവാസി രക്ഷിതാക്കളുടെ നെഞ്ചിടിക്കും. സ്കൂൾ ഫീസ്, ബസ് ഫീസ്, ട്യൂഷന്‍ ഫീസ് എന്നിവയാണ് പ്രധാനമായും കീശയെ ബാധിക്കുന്നത്. ഇതിനിടെ ഇന്ധനവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതും തിരിച്ചടിയായി.
മധ്യവേനലവധിക്കാലം...
ദുബായിലെ സർക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികൾ ജൂലൈ 1 മുതൽ സേവിംഗ്‌സ് സ്‌കീമിൽ എൻറോൾ ചെയ്യണമെന്ന് നിര്‍ദ്ദേശം.ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ എംപ്ലോയീസ് വർക്ക്‌പ്ലേസ് സേവിംഗ്‌സിലേക്ക് സ്വമേധയാ സംഭാവനകൾ...
ഇന്ത്യയിലെ ബിജെപി നേതാക്കൾ നടത്തിയ പ്രവാചക നിന്ദ പരാമര്‍ശത്തില്‍ കുവൈറ്റില്‍ പ്രകടനം നടത്തിയവര്‍ക്കെതിരേ നിയമനടപടികൾക്ക് നീക്കം. പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച പ്രവാസികളെ അറസ്റ്റുചെയ്ത് നാടുകടത്താനാണ് നീക്കം. കഴിഞ്ഞ വെളളിയാഴ്ചയാണ് കുവൈറ്റില്‍ പ്രതിഷേധ പ്രകടനങ്ങൾ...
ഗൾഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ പ്രവാസിൾക്ക് സൗദി സന്ദര്‍ശിക്കാന്‍ പ്രത്യേക പദ്ധതി. പ്രവാസികൾക്ക് സൗദി സന്ദര്‍ശിക്കാന്‍ പ്രത്യേകം ടൂറിസ്റ്റ് വിസ ഏര്‍പ്പെടുത്തുന്നതിലൂടെ കൂടുതല്‍ സന്ദര്‍ശകരെ രാജ്യത്തെത്തിക്കുകയാണ് സൗദിയുടെ ലക്ഷ്യം. ജിസിസി മേഖലയിലെ പ്രവാസികൾക്ക്...
റീ എന്‍ട്രി വിസയുളള പ്രവാസികൾ രാജ്യം വിട്ടശേഷം നിശ്ചിത സമയത്തിനുളളില്‍ തിരികെയെത്തിയില്ലെങ്കില്‍ പ്രവേശന വിലക്കെന്ന് സൗദി. മൂന്ന് വര്‍ഷത്തേക്ക് വിലക്കുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) അറിയിച്ചു. അല്ലാത്തപക്ഷം തൊഴിലുടമ...