‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: expat

spot_imgspot_img

അബുദാബിയിൽ നിന്ന് കാണാതായ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

അബുദാബിയിൽ നിന്ന് കാണാതായ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കരുംകുളം പുതിയതുറ അഴങ്കൽ പുരയിടം ഡിക്സൺ സെബാസ്റ്റ്യനാണ് (26) മരിച്ചത്. ദുബായിലെ പാലത്തിൽ നിന്ന് വീണ് മരിച്ച നിലയിലാണ് ഡിക്സനെ കണ്ടെത്തിയത്....

യുഎഇയിൽ ജോലിക്കിടെ ട്രക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം; അപകടം അടുത്ത മാസം നാട്ടിലേയ്ക്ക് പോകാനിരിക്കെ

യുഎഇയിൽ ജോലിക്കിടെ ട്രക്ക് മറിഞ്ഞ് കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ബാലുശേരി അഗ്രൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ - അജിത ദമ്പതികളുടെ മകൻ അതുൽ (27) ആണ് മരണപ്പെട്ടത്. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു...

പ്രവാസി യുവാവ് വാഹനാപകടത്തിൽ മരണപ്പെട്ടു; വേർപാട് ഹജ്ജിനിടെ മരിച്ച പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങവെ

പിതാവിൻ്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങിയ മലയാളിയായ പ്രവാസി യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. മലപ്പുറം വാഴയൂർ സ്വദേശി റിയാസ് റമദാനാണ് (45) മരിച്ചത്. പിതാവിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം കുവൈത്തിലേയ്ക്ക് പോകവെ ത്വാഇഫിന്...

അൽ ഐനിലെ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടു; വേർപാട് അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെ

അൽഐനിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടു. ചക്കരക്കൽ മൗവ്വഞ്ചേരി സ്വദേശി അബ്‌ദുൽ ഹക്കീം (24) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ഹക്കീം ഓടിച്ച കാർ ട്രെയിലറിൽ ഇടിക്കുകയായിരുന്നു. അടുത്തയാഴ്ച...

വയനാടിന് കൈത്താങ്ങ്; ദുരന്തബാധിതർക്ക് താൽക്കാലിക വീടുകൾ നൽകാൻ ‘സപ്പോർട്ട് വയനാട്’ പദ്ധതിയുമായി പ്രവാസികൾ

വയനാടിന് കൈത്താങ്ങാകാൻ ഒരുകൂട്ടം പ്രവാസികൾ. ഉരുൾപൊട്ടലിൽ ഭവനരഹിതരായവരുടെ പുനരധിവാസം ലക്ഷ്യമിട്ട് www.SupportWayanad.com എന്ന വെബ്സൈറ്റാണ് ആരംഭിച്ചിരിക്കുന്നത്. ദുരന്തബാധിതർക്ക് താൽക്കാലികമായി താമസിക്കാൻ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ നൽകാൻ താൽപര്യമുള്ളവർക്ക് വീടുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ അ‌പ്ലോഡ്...

അവധിക്ക് നാട്ടിലേക്ക് പോകാനായി ദമാം വിമാനത്താവളത്തിലെത്തിയ മലയാളി യുവാവ് മരണപ്പെട്ടു

അവധിക്ക് നാട്ടിലേക്ക് പോകാനായി ദമാം വിമാനത്താവളത്തിലെത്തിയ മലയാളി യുവാവ് മരണപ്പെട്ടു. പെരിന്തൽമണ്ണ ആനമങ്ങാട് പാലോളിപ്പറമ്പ് മാണിക്കത്തൊടി മുഹമ്മദ് ശിഹാബാണ് (38) ദമാം വിമാനത്താവളത്തിൽ വെച്ച് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കുള്ള ഇൻഡിഗോ വിമാനത്തിൽ...