‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: expat

spot_imgspot_img

20 വർഷത്തെ പ്രവാസ ജീവിതത്തിന് അവസാനം; ഹൃദയാഘാതത്തേത്തുടർന്ന് വടകര സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു

ഹൃദയാഘാതത്തെത്തുടർന്ന് വടകര സ്വദേശി ബഹ്റൈനിൽ മരണപ്പെട്ടു. തിരുവള്ളൂർ സ്വദേശി നാറാണത്ത് അബ്‌ദുന്നാസർ ആണ് മരിച്ചത്. 20 വർഷമായി ബഹ്റൈനിൽ ജോലി ചെയ്തുവരികയായിരുന്നു അബ്‌ദുൾനാസർ. കഴിഞ്ഞ ദിവസം രാത്രി മുഹറഖിലെ താമസ സ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ...

അബുദാബിയിൽ വെച്ച് മരണപ്പെടുന്ന പ്രവാസിയുടെ മരണാനന്തര നടപടികളുടെ ചെലവ് സർക്കാർ വഹിക്കും

അബുദാബിയിൽ വെച്ച് മരണപ്പെടുന്ന പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവ് ഇനി മുതൽ അബുദാബി സർക്കാർ ഏറ്റെടുക്കും. അബുദാബിയിൽ താമസവിസയുള്ള പ്രവാസികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മരണ സർട്ടിഫിക്കറ്റ്, എംബാമിങ് ചെലവുകളും സർക്കാർ വഹിക്കും. അബുദാബിയിലെ...

ഷാർജയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു. വളക്കൈ സിദ്ദിഖ് നഗറിലെ സി.പി.മുബഷിർ (28) ആണ് മരിച്ചത്. രണ്ട് മാസം മുൻപുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു മുബഷിർ. ഷാർജയിൽ ഡെലിവറി ബോയിയായി ജോലി...

യുഎഇയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം പെരുകുന്നു; ഇന്ത്യൻ ജനസംഖ്യ 40 ലക്ഷത്തിലേക്ക്

യുഎഇയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം ദിനംപ്രതി വർധിക്കുകയാണ്. നിലവിൽ സർവകാല റെക്കോർഡിലെത്തി നിൽക്കുകയാണ് ഇന്ത്യൻ പ്രവാസികളുടെ എണ്ണം. ദുബായ് കോൺസുലേറ്റിൻ്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം യുഎഇയിൽ 39 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. 2012-ൽ 22...

60 വയസ് കഴിഞ്ഞവർക്ക് വിസ പുതുക്കലിനുള്ള നിയന്ത്രണം പിൻവലിച്ച് കുവൈത്ത്

60 വയസ് കഴിഞ്ഞവർക്ക് വിസ പുതുക്കലിനുള്ള നിയന്ത്രണം കുവൈത്ത് പിൻവലിച്ചു. യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത 60 വയസ് കഴിഞ്ഞ വിദേശികൾക്ക് 2021 ജനുവരി ഒന്ന് മുതൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് പബ്ലിക് അതോറിറ്റി ഫോർ...

പ്രവാസികൾക്ക് 5 ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റിന് ഡേറ്റ്; പ്രഖ്യാപനവുമായി മന്ത്രി കെ.ബി ഗണേഷ് കുമാർ

പ്രവാസികൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി ​ഗതാ​ഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. പ്രവാസികൾക്ക് 5 ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റിന് ഡേറ്റ് നൽകുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു അദ്ദേഹം...