‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: ep-jayarajan

spot_imgspot_img

എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി ജയരാജനെ മാറ്റി

എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി ജയരാജനെ മാറ്റി. ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തിലാണ് പാര്‍ട്ടിയുടെ നടപടി. നടപടിയില്‍ പ്രതിഷേധിച്ച് സിപിഐഎം സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇ.പി ജയരാജൻ കണ്ണൂരിലേക്ക് മടങ്ങി. നടപടിയുണ്ടാകുമെന്ന...

‘മുകേഷ് രാജി വയ്ക്കേണ്ട ആവശ്യമില്ല, സമാന ആരോപണമുണ്ടായ കോൺ​ഗ്രസ് എം.എൽ.എമാർ രാജി വെച്ചിട്ടില്ല’; ഇ.പി.ജയരാജൻ

നടിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത കൊല്ലം എം.എൽ.എ മുകേഷ് രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. സി.പി.ഐയിൽ നിന്ന് ഉൾപ്പെടെ മുകേഷ് രാജി വെക്കണമെന്നുള്ള സമ്മർദം ശക്തമാകുന്നതിനിടെയാണ് ജയരാജൻ...

മുഖ്യമന്ത്രി കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി: ഇപി ജയരാജൻ- ബിജെപി വിവാദത്തിലും പ്രതികരണം

മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ബൂത്തിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു. പിണറായിയിലെ...

‘കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ട് മത്സരിക്കേണ്ട ഗതികേട് ലീഗിനില്ല’; രൂക്ഷവിമർശനവുമായി ഇ.പി ജയരാജന്‍

നിയമസഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഭിന്നതയില്ലെന്ന് മുന്നണി കൺവീനർ ഇ.പി.ജയരാജൻ. ഇടതുമുന്നണിയിലെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായാണ് സീറ്റ് വിഭജനം സംബന്ധിച്ച ധാരണയിൽ എത്തിയത്. കോൺഗ്രസ് ലീഗിനെ അവഗണിക്കുന്നത് പോലെയല്ല ഇടതുമുന്നണി. എല്ലാവർക്കും...

ഇൻഡിഗോ വിമാനക്കമ്പനിയ്ക്ക്‌ എതിരെ വീണ്ടും ഇ പി ജയരാജൻ 

ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ വീണ്ടും ഇടത് മുന്നണി കൺവീനറും സിപിഎം നേതാവുമായ ഇപി ജയരാജൻ. വിമാനത്തിനുള്ളിൽ അക്രമം നടത്തിയവർക്ക് ഏർപ്പെടുത്തിയതിനേക്കാൾ കൂടുതൽ കാലം ഇൻഡിഗോ എയർലൈൻ തനിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയെന്ന് ഇപി ജയരാജൻ...

‘ഇ.പിക്കെതിരായ പരാതി വ്യാജം’; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വിമാനത്തിൽ അക്രമിച്ചെന്ന കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി ജയരാജൻ വിമാനത്തിനുള്ളിൽവെച്ച് അക്രമിച്ചെന്ന കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. ജയരാജനെതിരെ ആരോപിച്ചത് വ്യാജപരാതിയാണെന്നാണ് വലിയതുറ പൊലീസിന്റെ റിപ്പോർട്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 2022 ജൂണിലാണ് കേസിനാസ്പദമായ...