‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിൽനിന്ന് ഏറ്റവും കൂടുതൽ തൊഴിലാളികളെ നിയമിക്കുന്ന ആദ്യ നാല് രാജ്യങ്ങൾ യുഎസ്, യുകെ, കാനഡ,ഇസ്രായേൽ എന്നിവയാണ് പഠന റിപ്പോർട്ട്.ഡീലിന്റെ സ്റ്റേറ്റ് ഓഫ് ഗ്ലോബൽ ഹയറിംഗ് പഠന റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്.
സോഫ്റ്റ്വെയർ എഞ്ചിനീയർമാർ, ഉൽപ്പന്ന...
തൊഴിലാളിയുടെ ഇൻഷുറൻസ് തുക സ്പോൺസർ വഹിക്കണമെന്ന് അധികൃതർ. കമ്പനി അടച്ചുപൂട്ടിയാലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ ഇൻഷുറൻസ് സംവിധാനം.
20,000 ദിർഹം വരെയാണ് ഇൻഷുറൻസിനായി സ്പോൺസർ ചിലവിടേണ്ടത്. കമ്പനി അടച്ചുപൂട്ടുകയാ പാപ്പരാവുകയോ ചെയ്താൽ മാനവ...
യുഎഇയില്‍ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഫെഡറല്‍ ഗവണ്മെന്റ് ജീവനക്കാര്‍ക്ക് ജോലി സമയം തെരഞ്ഞെടുക്കാന്‍ അനുമതി. ജീവനക്കാരുടെ കുട്ടികളെ അധ്യയന വര്‍ഷത്തിന്റെ ആദ്യ ദിനങ്ങളില്‍ സ്കൂളിലേക്ക് അയയ്ക്കാനുളള തയ്യാറെടുപ്പിന്റെ ഭാഗമായാണ് നടപടി. വെള്ളിയാഴ്ച പുറപ്പെടുവിച്ച...
ഷോപ്പിംഗ് സെന്ററുകളിലേയും റീട്ടെയില്‍ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് പെരുമാറ്റ പരിശീലന പരിപാടിയുമായി ദുബായ് സാമ്പത്തിക - ടൂറിസം വകുപ്പ്. ഷോപ്പിംഗിനെത്തുന്ന വിനോദസഞ്ചാരികളുടേയും ഇടപാടുകാരുടേയും സംതൃപ്തി ഉറപ്പാക്കുകയാണ് പദ്ധതിക്ക് പിന്നിലുളള ലക്ഷ്യം. ആകര്‍ഷകമായ പെരുമാറ്റത്തിലൂടെ കച്ചവടത്തിന്റെ...
ജീവനക്കാർക്ക് ദിവസവും അര മണിക്കൂർ ഉറങ്ങാൻ സമയം അനുവദിച്ച് ഇന്ത്യൻ കമ്പനി. സ്റ്റാർട്ടപ്പ് കമ്പനി വേക്ക്ഫിറ്റ് ആണ് ജീവനക്കാർക്ക്‘പവർ നാപ്പി’നുള്ള സൗകര്യമൊരുക്കുന്നത്. ദിവസവും ഉച്ചയ്ക്ക് ശേഷം അര മണിക്കൂർ ജീവനക്കാർക്ക് ഉറങ്ങാം....