‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
എമിറേറ്റ്സ് ഐഡി പുതുക്കുന്നതിൽ കാലതാമസം വരുത്തുന്ന ചില വിഭാഗങ്ങൾക്ക് പിഴ ഒഴിവാക്കി നൽകും. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്സ് സെക്യൂരിറ്റി അധികൃതരാണ് ഇത് സംബന്ധിച്ച അറിയിപ്പ്...
എമിറേറ്റ്സ് ഐഡി പുതുക്കാത്തതിന്റെ പേരിൽ ചുമത്തപ്പെടുന്ന പിഴയിൽ നിന്ന് 3 വിഭാഗക്കാരെ ഒഴിവാക്കി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി അധികൃതരാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്....
എമിറേറ്റ്സ് ഐഡി ലഭിക്കാൻ ഇനി കാലതാമസമുണ്ടാകില്ല. വിസ ബയോമെട്രിക്, വൈദ്യപരിശോധനാ നടപടികൾ അതിവേഗം പൂർത്തിയാക്കി രണ്ട് ദിവസത്തിനുള്ളിൽ എമിറേറ്റ്സ് ഐഡി ലഭ്യമാക്കുന്ന സംവിധാനമൊരുക്കിയിരിക്കുകയാണ് അധികൃതർ. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ സ്മാർട് സലേമിന്റെ...
എമിറേറ്റ്സ് ഐ.ഡിയിലെ വ്യക്തിഗതവിവരങ്ങൾ ഓൺലൈനായി മാറ്റാൻ സൗകര്യമൊരുക്കി ഫെഡറൽ, സിറ്റിസൻഷിപ്പ് അതോറിറ്റി. അതോറിറ്റിയുടെ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ തുടങ്ങിയവയിലൂടെയാണ് മാറ്റം വരുത്താൻ സാധിക്കുക. വ്യക്തിവിവരങ്ങളിലെ തെറ്റുകൾ തിരുത്തുക, പുതിയ വിവരങ്ങൾ ചേർക്കുക, പാസ്പോർട്ട്...
യുഎഇയ്ക്ക് പുറത്ത് നിന്ന് വ്യക്തികൾക്ക് അവരുടെ എമിറേറ്റ്സ് ഐഡി കാർഡും പാസ്പോർട്ടും പുതുക്കാൻ അനുവദിക്കുന്ന സേവനവുമായി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയാണ് പുതിയ സംവിധാനം...
എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയിയിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരേ യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) രംഗത്ത്. എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെട്ട സോഷ്യൽ...