‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ചെന്നൈയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സിൻ്റെ വിമാനം വൈകി പറന്നത് രണ്ട് മണിക്കൂറിലധികം. സാങ്കേതിക തകരാറിനേത്തുടർന്ന് ഇന്നലെയാണ് വിമാനം വൈകിയത്.
ഇന്നലെ വൈകുന്നേരം ചെന്നൈയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സ് ഇകെ 547 വിമാനമാണ് സാങ്കേതിക തകരാർ...
2034 ആവുമ്പോഴേക്കും എമിറേറ്റ്സ് എയർലൈനിന്റെ മുഴുവൻ പ്രവർത്തനങ്ങളും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റുന്നു. എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചെയർമാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം ദുബായിൽ...
ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ (DXB) കോൺകോർസ് B യിലെ ലോഞ്ച് നവീകരിക്കുന്നു. ഈ സാഹചര്യത്തിൽ അവിടെ ഭക്ഷണങ്ങൾ ലഭ്യമാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
'ദുബായിലെ കോൺകോർസ് B യിലെ...
ചില വിമാനങ്ങളിൽ യാത്രക്കാർക്ക് വൈഫൈ, മൊബൈൽ കണക്റ്റിവിറ്റി തടസ്സം നേരിടേണ്ടി വരുമെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ഉപഗ്രഹ പ്രശ്നം കാരണം ചില എ 380 ഫ്ലൈറ്റുകളിലെ സേവനങ്ങളെയും ബാധിക്കുമെന്ന് എയർലൈൻസ് വ്യക്തമാക്കി. 2023...
ദുബായുടെ സ്വന്തം വിമാന സർവീസ് ആയ എമിറേറ്റ്സിൽ ലക്ഷങ്ങൾ പ്രതിമാസ ശമ്പമുള്ള ഒട്ടേറെ ഒഴിവുകൾ. കോവിഡിന് ശേഷം ആരംഭിച്ച ശക്തമായ വളർച്ച നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെ വ്യോമയാന മേഖല സജ്ജമായതിനാൽ വരും മാസങ്ങളിൽ...
വിമാനത്തിൽ പുക കണ്ടതിനേത്തുടർന്ന് ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനമാണ് പുക കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചിറക്കിയത്. പുറപ്പെടാനുള്ള പുഷ്ബാക്ക് സമയത്താണ് വിമാനത്തിൽ പുക...