‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Elon musk

spot_imgspot_img

വിക്കിപീഡിയ പേര് മാറ്റാൻ തയാറായാൽ ഒരു ബില്യൺ ഡോളർ നൽകാം, പരിഹസിച്ച് ഇലോൺ മസ്ക് 

മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ (എക്‌സ്) ഏറ്റെടുത്തത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ് ശതകോടീശ്വരനും സ്‌പേസ് എക്‌സ്, ടെസ്‌ല ഉടമയുമായ ഇലോണ്‍ മസ്‌ക്. മാത്രമല്ല, എക്‌സില്‍ നടത്തിയ വിചിത്രമായ പരിഷ്‌കാരങ്ങളും അദ്ദേഹത്തിന്റെ...

ട്വിറ്ററിന്റെ ലോ​ഗോ മാറുന്നു; നീല നിറമുള്ള പക്ഷിക്ക് പകരം ‘എക്സ്’

ട്വിറ്ററിനെ റീബ്രാന്റ് ചെയ്യാനൊരുങ്ങി ട്വിറ്റർ ഉടമയും വ്യവസായിയുമായ ഇലോൺ മസ്ക്. അതിന്റെ മുന്നോടിയായി ട്വിറ്ററിന്റെ നിലവിലെ ലോഗോയായ നീല പക്ഷിയെ മാറ്റി പകരം എക്സ് എന്ന ചി​ഹ്നം നൽകുമെന്നാണ് ഇലോൺ മസ്ക് അറിയിച്ചിരിക്കുന്നത്....

ഇലോണ്‍-ഇ-ജംഗ്’, ട്വിറ്ററും ത്രെഡ്‌സും തമ്മിലുള്ള പോരാട്ടം ഏറ്റെടുത്ത് അമുൽ

ട്വിറ്ററിന് വെല്ലുവിളിയായി മെറ്റ പുറത്തിറക്കിയ ത്രെഡ്‌സ് ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ വലിയ വിജയം സൃഷ്ടിച്ചു കഴിഞ്ഞു. മൈക്രോ-ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് ബദലായി അവതരിപ്പിച്ചിരിക്കുന്ന ത്രെഡ്‌സില്‍ 70 ദശലക്ഷത്തിലധികം ആളുകളാണ് അക്കൗണ്ട് തുറന്നിരിക്കുന്നത്. ത്രെഡ്‌സിനെ...

മസ്ക് ഒഴിയുന്നു; പുതിയ സിഇഒ 6 ആഴ്ചയ്ക്കുള്ളിൽ ചുമതലയേൽക്കും

ട്വിറ്ററിന്റെ സിഇഒ സ്ഥാനത്തുനിന്ന് ഉടമയായ ഇലോൺ മസ്ക് വിരമിക്കുന്നു. താൻ വിരമിക്കുകയാണെന്നും എൻബിസി യൂണിവേഴ്സൽ കോംകാസ്റ്റ് എൻബിസിയൂണിവേർസൽ എക്സിക്യൂട്ടീവ് ലിൻഡ യാക്കറിനോയെ തന്റെ പകരക്കാരി ആക്കുകയാണെന്നും മസ്ക് ട്വിറ്ററിലൂടെ അറിയിച്ചു. 6 ആഴ്ചയ്ക്കുള്ളിൽ...

ട്വിറ്ററില്‍ ഇനി മസ്ക് ‘മിസ്റ്റര്‍ ട്വീറ്റ്’

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഇ‌ടയ്ക്കൊക്കെ പ്രൊഫൈല്‍ നെയിം മാറ്റുന്ന ശീലം ട്വിറ്റർ സിഇഒ ഇലോൺ മസ്‌കിനുണ്ട്. ഇത്തവണ പക്ഷെ അങ്ങനെ മാറ്റിയ പേരില്‍ പെട്ടുപോയി മസ്ക്. ഇലോണ്‍ മസ്ക്...

ഗിന്നസിൽ കയറിപ്പറ്റിയ മസ്കിൻ്റെ നഷ്ടങ്ങൾ

ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സമ്പത്ത് നഷ്‌ടത്തിനുള്ള ലോക റെക്കോർഡ് ഇലോൺ മസ്കിനെന്ന് റിപ്പോർട്ട്. 2000ൽ ജാപ്പനീസ് ടെക് നിക്ഷേപകനായ മസയോഷി സൺ സ്ഥാപിച്ച 58.6 ബില്യൺ ഡോളറെന്ന മുൻ റെക്കോർഡാണ് മസ്‌ക്...