‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Elon musk

spot_imgspot_img

മനുഷ്യൻ്റെ തലച്ചോറില്‍ ചിപ്പ്; ന്യൂറാലിങ്ക് പരീക്ഷണം വിജയകരമെന്ന് ഇലോണ്‍ മസ്‌ക്

മനുഷ്യന്റെ തലച്ചോറിൽ ആദ്യമായി ചിപ്പ് സ്ഥാപിച്ചതായും ദൗത്യം വിജയകരമാണെന്നും വെളിപ്പെടുത്തി ന്യൂറാലിങ്ക് സ്ഥാപകൻ ഇലോൺ മസ്ക്. മനുഷ്യ മസ്‌തിഷ്‌കവും കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016-ലാണ് ഇലോൺ മസ്‌ക് ന്യൂറാലിങ്ക് സ്ഥാപിച്ചത്....

‘ഗ്രോക്’ ഇന്ത്യയിൽ, ഇലോൺ മസ്‌കിന്റെ എ ഐ ചാറ്റ് ബോട്ട് ഇന്ത്യയിൽ അവതരിപ്പിച്ചു 

ടെസ്‍ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്‌കിന്റെ എ ഐ ചാറ്റ് ബോട്ട് ഇന്ത്യയിൽ അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംരംഭമായ എക്സ്എ (xAI), വികസിപ്പിച്ച ലാര്‍ജ് ലാംഗ്വേജ് ജനറേറ്റീവ് എ.ഐ മോഡലാണ് ഗ്രോക് (Grok)....

‘അവിടം അപകടമാണ്’, ഗസ്സയിലെ സ്ഥലങ്ങൾ കാണാനുള്ള ഹമാസിന്റെ ക്ഷണത്തിന് മറുപടിയുമായി ഇലോൺ മസ്ക്

ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്ന ഗസ്സയിലെ സ്ഥലങ്ങൾ കാണുന്നതിന് വേണ്ടിയുള്ള ഹമാസിന്റെ ക്ഷണത്തിന് മറുപടിയുമായി എക്സ് (ട്വിറ്റർ) ഉടമയും ടെസ്‍ല സി.ഇ.ഒയുമായ ഇലോൺ മസ്ക്. 'അവിടെ ഇപ്പോഴും അപകടകരമാണെന്നാണ് മനസ്സിലാക്കുന്നത്' എന്നായിരുന്നു മസ്ക് നൽകിയ...

എക്‌സിന്റെ പരസ്യ വരുമാനം ഗസ്സയിലെയും ഇസ്രായേലിലെയും ആശുപത്രികൾക്ക്, പ്രഖ്യാപനവുമായി ഇലോൺ മസ്‌ക് 

സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന്‍റെ (പഴയ ട്വിറ്റർ) പരസ്യ വരുമാനം ഗസ്സയിലെയും ഇസ്രായേലിലെയും ആശുപത്രികൾക്ക് വേണ്ടി മാറ്റി വയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഉടമയും ലോക കോടീശ്വരനുമായ ഇലോൺ മസ്ക്. ഗസ്സയിലെ റെഡ് ക്രോസ്, റെഡ് ക്രസന്‍റ്...

ഇലോൺ മസ്‌കിന്റെ ജൂതവിരുദ്ധ പോസ്റ്റ് വിവാദമായി; കമ്പനിയിൽ നിന്നും പരസ്യദാതാക്കള്‍ പിന്മാറുന്നു

വീണ്ടും വിവാദത്തിലകപ്പെട്ട് ടെസ്ല കമ്പനിയുടെ സ്ഥാപകൻ ഇലോൺ മസ്ക്‌. എക്സിൽ വന്ന ഒരു ജൂത വിരുദ്ധ പോസ്റ്റ് ശരിയാണെന്ന് വ്യക്തമാക്കി മസ്‌ക് ട്വീറ്റ് പങ്കുവെച്ചതാണ് അദ്ദേഹത്തെ വിവാദത്തിലാക്കിയത്. ഇതേ തുടർന്ന് ട്വിറ്ററിലെ പരസ്യദാതാക്കൾ...

ടെസ്ലയുടെ സ്ഥാപകൻ ഇലോൺ മസ്കിന്റെ ജീവിതം സിനിമയാകുന്നു

ടെസ്ലയുടെ സ്ഥാപകൻ ഇലോൺ മസ്കിന്റെ ജീവിതം സിനിമയായി അവതരിപ്പിക്കുന്നു. ബ്ലാക്ക് സ്വാൻ, ദി റെസർ, ദി വെയ്ൽ, പൈ, മദർ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഡാരൻ ആരോനോകിയാണ് ചിത്രം ഒരുക്കുന്നത്. എ24 പ്രൊഡക്ഷൻ...