‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Elon musk

spot_imgspot_img

ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി; നേട്ടം കരസ്ഥമാക്കി ഇലോൺ മസ്‌ക്

ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന നേട്ടം കരസ്ഥമാക്കി ഇലോൺ മസ്‌ക്. നിലവിൽ 447 ബില്യൺ (ഏകദേശം 3,79,27,34,65,50,000 രൂപ) ആണ് മസ്‌കിൻ്റെ സമ്പത്ത്. ഏറെക്കാലം ലോകസമ്പന്നരുടെ പട്ടികയിൽ മുൻപന്തിയിലുണ്ടായിരുന്ന ബിൽ ഗേറ്റ്സിനെ...

ആരാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ

ആരാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ. അത് മാറ്റാരുമല്ല ടെസ്ല സ്ഥാപകൻ ഇലോൺ മസ്കാണ്. 2024 ഒക്ടോബറിൽ ബ്ലും ബെർഗ് ഏജൻസി പുറത്തുവിട്ട  പട്ടികയിലാണ് മസ്ക് ഈ നേട്ടം നിലനിർത്തിയത്. ഇലോൺ മസ്കിക് 256.2...

കാഴ്ചയില്ലാത്തവർക്ക് ഇനി വ്യക്തമായി കാണാം; ‘ബ്ലൈൻഡ് സൈറ്റ്’ ഉപകരണം നിർമ്മിക്കാനൊരുങ്ങി ഇലോൺ മസ്ക്

കാഴ്ചയില്ലാത്തവരെ ചുറ്റുമുള്ള കാര്യങ്ങൾ വ്യക്തമായി കാണാൻ സഹായിക്കുന്ന ഉപകരണം നിർമ്മിക്കാനൊരുങ്ങി ശതകോടീശ്വരനായ ഇലോൺ മസ്ക്. 'ബ്ലൈൻഡ് സൈറ്റ്' എന്ന ഉപകരണമാണ് കാഴ്ചയില്ലാത്തവർക്കായി മസ്ക് നിർമ്മിക്കുന്നത്. ഒപ്റ്റിക് നാഡികൾ തകരാറിലാവുകയും ഇരുകണ്ണുകളും നഷ്ട‌പ്പെടുകയും ചെയ്തവർക്ക്...

ഉപയോക്താക്കൾക്ക് എട്ടിന്റെ പണിയുമായി എക്സ്; പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരിൽ നിന്ന് പണം ഈടാക്കും

എക്സിന്റെ (പഴയ ട്വിറ്റർ) ഉപയോക്താക്കളാകാൻ ആ​ഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം. പുതിയ ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കാനൊരുങ്ങുകയാണ് എക്സ്. കമ്പനി മേധാവിയായ ഇലോൺ മസ്ക് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എപ്പോഴാണ്...

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ! ഇലോൺ മസ്കിനെ പിന്തള്ളി ജെഫ് ബെസോസ് ഒന്നാം സ്ഥാനത്ത്

ലോകത്തിലെ ഏറ്റവും വലിയ ധനികനാരാണെന്ന് അറിയേണ്ടേ. അംബാനിയും അദാനിയും മസ്കുമൊന്നുമല്ല ഇത്തവണ ഒന്നാമതെത്തിയത്. ആമസോൺ സ്ഥാപകനും മുൻ സിഇഒയുമായ ജെഫ് ബെസോസ് ആണ് സമ്പന്നരുടെ പട്ടികയിൽ ഒന്നാമത്. 200.3 ബില്യൺ ഡോളറാണ് ബെസോസിന്റെ...

ജിമെയിലിനൊരു എതിരാളി, എക്സ്മെയിലുമായി ഇലോൺ മസ്ക്

ഗൂഗിളിന്റെ സ്വന്തം ഇമെിൽ സേവനമായ ജിമെയിലിന് ഒരു എതിരാളി എത്തുന്ന. ടെസ്‍ല സ്ഥാപകനും ലോകകോടീശ്വരനുമായ ഇലോൺ മസ്ക് ആണ് ജിമെയിലിന് എട്ടിന്റെ പണി നൽകാൻ ഒരുങ്ങുന്നത്. ‘എക്സ്മെയിൽ’ (Xmail) എന്ന പേരിൽ പുതിയ...