‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വെള്ളത്തിൽ നിന്നും കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനേക്കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാൽ ഈന്തപ്പഴത്തിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാൻ സാധിക്കുമോ? സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് യുഎഇയിലെ എഞ്ചിനീയർമാരായ മൂന്ന് എമിറാത്തികൾ. സുസ്ഥിരമായ ഊർജ്ജ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ...
ഫ്രിഡ്ജ് ഉപയോഗിക്കാത്തവരായി ആരും ഇല്ല. സാധനങ്ങൾ കേടുകൂടാതിരിക്കും എന്നതൊഴിച്ചാൽ ഫ്രിഡ്ജിനെപ്പറ്റി പല വീട്ടമ്മമാരും ശ്രദ്ധവെയ്ക്കില്ല. എന്നാൽ ചില കാര്യങ്ങളിൽ ശ്രദ്ധവെച്ചാൽ വൈദ്യുതി നന്നായി ലാഭിക്കാൻ സാധിക്കും. എങ്ങനെയാണെന്ന് നോക്കാം.
റെഫ്രിജറേറ്റർ വാങ്ങുമ്പോൾ ആവശ്യത്തിനു മാതം...
സംസ്ഥാനത്ത് എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് ഇന്നലെയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. യൂണിറ്റിന് ശരാശരി 20 പൈസ...
സ്മാർട് മീറ്റർ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കെഎസ്ഇബിക്ക് സർക്കാർ നിർദേശം നൽകി. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇനി ഒരു തീരുമാനം എടുക്കുന്നതുവരെ പദ്ധതി പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ സർക്കാർ നിർദേശിച്ചത്. സ്മാർട് മീറ്റർ സംബന്ധിച്ച്...
വൈദ്യുതി വൈള്ളം എന്നിവയുടെ വിതരണം കാര്യക്ഷമമാക്കന്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായവും. ദുബായ് ഇലക്ട്രിസ്റ്റി ആന്റ് വാട്ടര്‍ അതോറിറ്റിയാണ് വൈദ്യുത ജലവിതരണ രംഗത്ത് പുതിയ പദ്ധതി നടപ്പാക്കുന്നത്. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വൈദ്യുതിയും ജലവും...