‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: electric vehicles

spot_imgspot_img

യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള പുതിയ ചാർജിംഗ് ഫീസ് ജനുവരി മുതൽ പ്രാബല്യത്തിൽ വരും

യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള പുതിയ ചാർജിംഗ് ഫീസ് ജനുവരി മുതൽ പ്രാബല്യത്തിൽ. സർക്കാർ ഉടമസ്ഥതയിലുള്ള ഇലക്‌ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് ശൃംഖലയായ UAEV-യുടെ പുതിയ താരിഫുകളാണ് 2025 ജനുവരിയിൽ പ്രാബല്യത്തിൽ വരിക. ഡി.സി ചാർജറുകൾക്ക്...

കൂടുതൽ ചൈനീസ് ഇലക്ട്രിക് വാഹനങ്ങളും പറക്കും കാറുകളും യുഎഇയിലേക്ക്

കൂടുതൽ ഇലക്ട്രിക് വാഹനങ്ങളും (ഇവി) ചൈനയിൽ നിർമ്മിക്കുന്ന പറക്കും കാറുകളും ഉടൻ തന്നെ യുഎഇയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പുതുതായി നിയമിതനായ ചൈനീസ് കോൺസൽ ജനറൽ ഔ ബോക്യാൻ. ഖലീജ് ടൈംസാണ് ഔ ബോക്യാനെ...

മലിനീകരണ മുക്ത ഗതാഗതം; ഡെലിവറി സേവനങ്ങള്‍ക്കായി ഇലക്ട്രിക് വാഹനങ്ങളുമായി ആമസോണ്‍

ഡെലിവറി ആവശ്യങ്ങൾക്കായി മലിനീകരണമില്ലാത്ത വാഹനം ഉപയോ​ഗിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ച് ആമസോണ്‍. മലിനീകരണ മുക്തമായ ഗതാഗത സംവിധാനം ഒരുക്കുക എന്നതാണ് ഇതുവഴി ഓൺലൈൻ സെയിൽ പ്ലാറ്റ്ഫോമായ ആമസോൺ ലക്ഷ്യമിടുന്നത്. വാഹനങ്ങളിൽ നിന്ന്...