‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: election

spot_imgspot_img

ലോക്സഭ തെരഞ്ഞെടുപ്പിൻറെ ആദ്യ വിധിയെഴുത്ത് നാളെ

ലോക്സഭ തെരഞ്ഞെടുപ്പിൻറെ ആദ്യ വിധിയെഴുത്ത് നാളെ. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളടക്കം രാജ്യത്തെ 102 ലോക്സഭാ മണ്ഡലങ്ങളിലെ ജനങ്ങളാണ് ആദ്യ ഘട്ടത്തിൽ വിധി കുറിക്കുന്നത്. ഈ മണ്ഡലങ്ങളിൽ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന്...

‘മോദി അച്ഛന്റെയോ സഹോദരന്റെയോ സ്ഥാനത്ത് സ്നേഹിക്കാൻ തോന്നുന്നയാൾ’; പത്മജ വേണുഗോപാൽ

ബിജെപി അം​ഗത്വം സ്വീകരിച്ചതിന് പിന്നാലെ സജീവമായി ഇലക്ഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നയാളാണ് പത്മജ വേണുഗോപാൽ. ഇപ്പോൾ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ച് പത്മജ പറഞ്ഞ വാക്കുകളാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അച്ഛന്റെയോ സഹോദരൻ്റെയോ സ്ഥാനത്ത്...

ഇന്ധനവില കുറയ്ക്കും, വനിതാ സംവരണം നടപ്പാക്കും; 14 ഭാഗങ്ങളുള്ള പ്രകടനപത്രികയുമായി ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് മോദി കി ഗ്യാരണ്ടി എന്ന പേരിലുള്ള പ്രകടനപത്രിക പുറത്തിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

വെള്ളിയാഴ്ച ഇലക്ഷന്‍ മാറ്റണമെന്ന് കെപിസിസി

ഏപ്രില്‍ 26 വെള്ളിയാഴ്ച കേരളത്തില്‍ നടത്താനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മാറ്റണം എന്നാവശ്യപ്പെട്ട് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് കത്തുനല്കി. റംസാന്‍, ഈസ്റ്റര്‍ ദിവസങ്ങളില്‍ വോട്ടെടുപ്പ് നടത്താതിരുന്നത് വളരെ നന്നായി....

‘തിരഞ്ഞെടുപ്പിൽ ജയിച്ചാല്‍ തൃശൂരില്‍ എലവേറ്റഡ് ഹൈവേ നിർമ്മിക്കും’; പ്രഖ്യാപനവുമായി സുരേഷ് ​ഗോപി

ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ സ്ഥാനാർത്ഥികളും പാർട്ടികളും തയ്യാറെടുക്കുകയാണ്. ഈ അവസരത്തിൽ ചില പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുകയാണ് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി. താൻ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ തൃശൂരിൽ എലവേറ്റഡ് ഹൈവേ നിർമ്മിക്കുമെന്നാണ്...

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ട്രംപും ബൈഡനും നേര്‍ക്കുനേര്‍

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരിക്കൽ കൂടി നേർക്കുനേർ പോരാടാനുറച്ച് പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി ജോ ബൈഡനും റിപ്പബ്ലിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഡൊണാൾഡ് ട്രംപും...