‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: election

spot_imgspot_img

കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്; നവംബർ 13ന് വോട്ടെടുപ്പ്, 23ന് വോട്ടെണ്ണൽ

കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് അടുക്കുകയാണ്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വയനാട് ലോക്സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. നവംബർ 13നാണ് കേരളത്തിൽ വോട്ടെടുപ്പ്...

ലോക്സഭ സ്പീക്കറായി വീണ്ടും ഓം ബിർല; തിരഞ്ഞെടുത്തത് ശബ്ദ വോട്ടോടെ

18-ാം ലോക്‌സഭയുടെ സ്‌പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു. ശബ്ദ വോട്ടിനാണ് എൻഡിഎ സ്ഥാനാർത്ഥി ഓം ബിർലയെ സ്‌പീക്കറായി തിരഞ്ഞെടുത്തത്. തുടർച്ചയായി രണ്ടാം തവണയാണ് ഓം ബിർല സ്പീക്കർ സ്ഥാനത്തേയ്ക്കെത്തുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്തവണ ലോക്സഭാ സ്പീക്കർ...

‘എത്ര കളിയാക്കലുകൾ നേരിട്ടിട്ടും നാട്ടുകാർക്ക് വേണ്ടി സാധിക്കുന്നതെല്ലാം അച്ഛൻ ചെയ്തിട്ടുണ്ട്’; മനസുതുറന്ന് ഭാഗ്യ സുരേഷ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് അതിഗംഭീര വിജയം സ്വന്തമാക്കിയിരുന്നു എൻഡിഎ നേതാവ് സുരേഷ് ഗോപി. വിജയത്തിന് പിന്നാലെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മകൾ ഭാഗ്യ സുരേഷ്. ഗോകുൽ സുരേഷിന്റെ പുതിയ സിനിമയായ 'ഗഗനചാരി'യുടെ...

ബോളിയും പായസും വിളമ്പി സുരേഷ് ഗോപി; പ്രതികരണം പിന്നീട്

തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങളുമായി സുരേഷ്ഗോപിയും കുടുംബവും. വീട്ടിലെത്തിയ മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്ക് അദ്ദേഹം ബോളിയും പായസും വിളമ്പി. ആഹ്ളാദം പുഞ്ചിരിയിലൊതുക്കിയ സുരേഷ് ഗോപി കൂടുതൽ പ്രതികരണങ്ങൾ തൃശൂരിൽ എത്തിയിട്ട് നൽകാമെന്നും വ്യക്തമാക്കി. ഭാര്യ രാധിക അദ്ദേഹത്തിന് മധുരം...

മോദി മൂന്നാം വട്ടമെന്ന് എക്സിറ്റ് പോൾ; കേരളം കോൺഗ്രസിനൊപ്പമെന്നും സർവ്വേ

മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സഖ്യം മൂന്നാം വട്ടവും അധികാരം പിടിക്കുമെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 350 മുതൽ 380 സീറ്റുകൾ വരെ നേടുമെന്ന് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങൾ പറയുന്നു.കോൺഗ്രസ്...

കേരളം ആർക്കൊപ്പം? ഏഷ്യാ ലൈവ് -123 കാർഗോ പ്രെഡിക്ട് & വിൻ മത്സരം പുരോഗമിക്കുന്നു

ലോകസഭാ തെരഞ്ഞുടുപ്പുമായി ബന്ധപ്പെട്ട് ഏഷ്യാ ലൈവും  123-കാർഗോയും ചേർന്ന് സംഘടിപ്പിച്ചിട്ടുള്ള ലോകസഭ ഇലക്ഷൻ പ്രെഡിക്ട് & വിൻ മത്സരം പുരോഗമിക്കുന്നു. ക്യത്യമായ രാഷ്ട്രീയ നിരീക്ഷണവും വിശകലനവുമുളള ആളുകൾക്ക് മികച്ച സമ്മാനം നേടാനുള്ള സുവർണാവസരമാണ്...