‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
രാഷ്ട്രീയ മാറ്റങ്ങൾക്ക് അടിവരയിട്ട് കുവൈത്ത് തെരഞ്ഞെടുപ്പ് ഫലം. രണ്ടുവനിതളും 14 പുതുമുഖങ്ങളും ഉൾപ്പെടെയുളളവരാണ് അമ്പതംഗ പാര്‍ലമെന്‍റിലേക്ക് വിജയിച്ചെത്തിയത്. ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനങ്ങൾ നേടിയ വൻ വിജയം അടുത്ത ദേശീയ അസംബ്ലിയിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ്...
കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി എട്ട് വരെ തുടരും. രാജ്യത്തെ 21 വയസ്സ് പൂര്‍ത്തിയായ 7.95 ലക്ഷം പൗരന്‍മാര്‍ക്കാണ് സമ്മദിദാനാവകാശം. വോട്ടര്‍മാരില്‍ 51.2 ശതമാനം വനികളുമുണ്ട്.
അഞ്ച്...
കുവൈറ്റില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് പത്രിക പിന്‍വലിക്കാനുളള സമയപരിധി അവസാനിച്ചു. 313 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുളളത്. അവസാന ഘട്ടത്തില്‍ 65 പേര്‍ പിന്‍മാറിയെന്നും അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികളില്‍ 22 വനിതകളും അന്തിമ വിധി തേടുന്നുണ്ട്.
സെപ്റ്റംബര്‍...
പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണിയിൽ നിന്ന് മാർഗരറ്റ് ആൽവയും എൻ ഡി എയിൽ നിന്ന് ജഗദീപ് ധന്കറും മത്സരിക്കും. രാജ്യസഭയിലെയും ലോക്സഭയിലെയും 788 അംഗങ്ങളാണ് വോട്ട് ചെയ്യുക. നോമിനേറ്റ് ചെയ്യപ്പെട്ടവർക്കും വോട്ട്...
സുരക്ഷാ കൗൺസിലിലെ സ്ഥിരമല്ലാത്ത അംഗങ്ങളായി പ്രവർത്തിക്കാൻ പുതിയ അഞ്ച് രാജ്യങ്ങളെ തെരഞ്ഞെടുത്തതായി െഎക്യരാഷ്ട്രസഭ. വ്യാഴാഴ്ച പൊതു അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിലാണ് അഞ്ച് രാജ്യങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്.
ഇക്വഡോർ, ജപ്പാൻ, മാൾട്ട, മൊസാംബിക്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾക്കാണ്...