‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സൌദിയിൽ പെരുന്നാള്‍ നമസ്കാരത്തിന് പളളികളിലും ഈദ് ഗാഹുകളിലും ആവശ്യമായ ഒരുക്കങ്ങൾ നടത്തണമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയത്തിൻ്റെ നിർദേശം. സുര്യോദയത്തിന് പതിനഞ്ച് മിനുട്ടിന് ശേഷം പെരുന്നാൾ നമസ്കാരം നടത്താനുളള സൌകര്യങ്ങളാണ് ഒരുക്കേണ്ടത്. ഇസ്ലാമിക...
ത്യാഗത്തിന്റെയും സഹനത്തിന്റെയും ബലി പെരുന്നാൾ ആഘോഷിച്ച് ഗൾഫ് മേഖലയിലെ വിശ്വാസ ലോകം. രാവിലെ പള്ളികളിലും ഈദ്‍ഗാഹുകളിലും നടന്ന പ്രത്യേക പ്രാര്‍ത്ഥനകളില്‍ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു പ്രാര്‍ത്ഥനാ ചടങ്ങുകൾ.
ബന്ധുമിത്രാതികളുടെ കൂടിച്ചേരലുകൾക്കും...
ഈദിനോട് അനുബന്ധിച്ച് വിപുലമായി പരിപാടികളാണ് അറബ് നാടുകളില്‍ സംഘിടപ്പിച്ചിട്ടുളളത്. യുഎഇയില്‍ വെളളിയാഴ്ചമുതല്‍ അവധി ആരംഭിക്കുന്നതോടെ ഈദ് ആഘോഷങ്ങൾ സജീവമാകും. നാല് ദിവസത്തെ അവധിയാണ് യുഎഇയിലുളളത്.
സഞ്ചാരികളെ സ്വീകരിക്കാന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളും ഒരുങ്ങിക്കഴിഞ്ഞു....
അബുദാബില്‍ ഈദ് അവധിക്കാലത്ത് പാർക്കിംഗ്, ടോൾ ചാർജുകൾ ഈടാക്കില്ലെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു. ജൂലൈ 8 മുതൽ ജൂലൈ 12 ചൊവ്വാഴ്ച രാവിലെ 7.59 വരെ പാർക്കിംഗ് സൗജന്യമായിരിക്കും. നാല് ദിവസത്തേക്ക്...
ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് തടുവുകാര്‍ക്ക് മോചനം അനുവദിച്ച് യുഎഇയിലെ ഭരണാധികാരികൾ.. ചെറിയ കുറ്റങ്ങളില്‍ അകപ്പെട്ടവര്‍ക്കും സാമ്പത്തിക കേസുകളുടെ പേരില്‍ തടവിലാക്കപ്പെട്ടവര്‍ക്കുമാണ് ഇളവ് അനുവദിച്ചത്. 737 പേരെ മോചിപ്പിക്കന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ...
ഈദ് ആഘോഷങ്ങൾക്കായുളള കാത്തിരിപ്പ് അവസാന ഘട്ടത്തിലേക്ക്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങൾക്ക് അനുസൃതമായി ഈദ് പ്രാര്‍ത്ഥനകളും ആഘോഷങ്ങളും സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഗൾഫ് മേഖലയിലെ ആരാധനാലയങ്ങളും വിശ്വാസികളും.
കോവിഡ് നിയന്ത്രണങ്ങളോടെയാണ് യുഎഇയിയും സൗദിയും ഉൾപ്പെടെ ഗൾഫ് മേഖലയിലെ ഈദ് ആഘോഷങ്ങൾ....